LiveTV

Live

Entertainment

വൈറലായി ഫഹദിന്‍റെ 'തേപ്പ്' പാട്ട്

വൈറലായി ഫഹദിന്‍റെ 'തേപ്പ്' പാട്ട്
Summary
പൂര്‍ണമായും ഗോവയില്‍ ചിത്രീകരിച്ച ഗാനത്തില്‍ ഒരിടവേളക്ക് ശേഷം സ്റ്റൈലിഷ് ലുക്കില്‍ എത്തുകയാണ് ഫഹദ് ഫാസില്‍

ഫഹദ് ഫാസിലിന്‍റെ പെരുന്നാള്‍ റിലീസ് ചിത്രം റോള്‍ മോഡല്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോപിസുന്ദര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഗോപീസുന്ദറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ്.

ബി കെ ഹരിനാരായണന്‍ വരികളെഴുതിയ തേച്ചില്ലേ പെണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പൂര്‍ണമായും ഗോവയില്‍ ചിത്രീകരിച്ച ഗാനത്തില്‍ ഒരിടവേളക്ക് ശേഷം സ്റ്റൈലിഷ് ലുക്കില്‍ എത്തുകയാണ് ഫഹദ് ഫാസില്‍. ഗൌതം എന്ന കഥാപാത്രത്തെയാണ് റോള്‍ മോഡല്‍സില്‍ ഫഹദ് അവതരിപ്പിക്കുന്നത്. ഫഹദിനൊപ്പം വിനായകനും വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും ഗാനരംഗത്തില്‍ അഭിനയിക്കുന്നു. ഗോപീസുന്ദറാണ് സംഗീതം നല്‍കി ഗാനം ആലപിച്ചിരിക്കുന്നത്. യുവ ഗായകന്‍ നിരഞ്ജ് സുരേഷും ഗോപീസുന്ദറിനൊപ്പം ഗാനം ആലപിച്ചിട്ടുണ്ട്.

നമിത പ്രമോദാണ് സിനിമയില്‍ നായിക. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് നമിതയും ചിത്രത്തില്‍ വേഷമിടുന്നത്. ഒരു റസ്റ്റോറന്‍റ് നടത്തിപ്പുകാരിയുടെ റോളിലാണ് നമിത. റാഫിയാണ് കഥയും തിരക്കഥയും ഒരുക്കി റോള്‍ മോഡല്‍സ് സംവിധാനം ചെയ്തത്.