LiveTV

Live

Entertainment

അല്‍ മലപ്പുറം അഥവാ 'അല്‍'ഭുതമാണീ മലപ്പുറം

അല്‍ മലപ്പുറം അഥവാ 'അല്‍'ഭുതമാണീ മലപ്പുറം
Summary
ഉള്ളും പള്ളേം നിറക്കാനാണെങ്കി ഇങ്ങട്ട് പോന്നോളീ... നേരെ മറിച്ച് ഈടെള്ളോരെടെ സൊകോം സമാധാനൂം കെട്ത്താനാണെങ്കീല് ഇജ്ജൊക്കെ പുഗ്ഗൊല്‍ത്തും!

മലപ്പുറത്തെ തീവ്രവാദത്തിന്റെ മണ്ണായി ചിത്രീകരിക്കുന്നതിനെതിരെയും കന്നുകാലി കശാപ്പ് നിയന്ത്രണത്തെ പരിഹസിച്ചുമിറങ്ങിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. അല്‍ മലപ്പുറം അത്ഭുതമാണീ മലപ്പുറം എന്ന പേരിലുള്ള ഹ്രസ്വ ചിത്രമൊരുക്കിയത് ആഷിക് അയ്മര്‍ ആണ്. ഒരു ആഷിക് അയ്മര്‍ പ്രതിഷേധമെന്നാണ് സംവിധായകന്‍ ഈ ഹ്രസ്വചിത്രത്തെ പരിചയപ്പെടുത്തുന്നത്. ശരത് പ്രകാശും ആഷിക് അയ്മറും ചേര്‍ന്നാണ് രചന.

മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന അസത്യങ്ങള്‍ക്കെതിരായ പ്രതിഷേധമായാണ് ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബോംബും തോക്കും അന്വേഷിച്ച് വരുന്നവരോട് മലപ്പുറം കത്തീം നീണ്ടതാടീം പച്ചബെല്‍റ്റും മാത്രമല്ല ഇജ്ജൊന്നും കാണാത്ത പലതുണ്ട് ഈ നാട്ടില്... എന്നാണ് പ്രതിഷേധ ഹ്രസ്വചിത്രം പറയുന്നത്. വിവിധ ജാതി മതക്കാരായ മലപ്പുറംകാരെക്കുറിച്ചും മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമത്തെക്കുറിച്ചും അല്‍ മലപ്പുറത്തിലെ പാട്ടില്‍ പറയുന്നുണ്ട്.

ബീഫ് നിരോധനത്തിന്റെ പേരില്‍ നടക്കുന്ന വര്‍ഗ്ഗീയതയെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹ്രസ്വചിത്രത്തില്‍ തലമുറകളായി ഇറച്ചിവെട്ടുന്ന മമ്മദ് തന്റെ മക്കള്‍ക്കും പേരമക്കള്‍ക്കും ഇഷ്ടമാണെങ്കില്‍ അവരും ഈ തൊഴില്‍ തന്നെ തുടരുമെന്നും വെട്ട്യ ബീഫോണ്ട് ബിരിയാണീം വെക്കും എന്ന് പറയുന്നുണ്ട്. മലപ്പുറം ഭാഷയിലാണ് കഥാപാത്രങ്ങളൊക്കെ സംസാരിക്കുന്നത്.

ഉള്ളും പള്ളേം നിറക്കാനാണെങ്കി ഇങ്ങട്ട് പോന്നോളീ... നേരെ മറിച്ച് ഈടെള്ളോരെടെ സൊകോം സമാധാനൂം കെട്ത്താനാണെങ്കീല് ഇജ്ജൊക്കെ പുഗ്ഗൊല്‍ത്തും! എന്ന മാസ് ഡയലോഗോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.