LiveTV

Live

Entertainment

വെളിപാടിന്റെ പുസ്തകം ഫസ്റ്റ് ലുക്ക് പുറത്ത്

 വെളിപാടിന്റെ പുസ്തകം ഫസ്റ്റ് ലുക്ക് പുറത്ത്
Summary
ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്.

മോഹന്‍ലാലും ലാല്‍ ജോസും ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ലാല്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. മോഹന്‍ലാല്‍ സൈക്കിളില്‍ ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

 വെളിപാടിന്റെ പുസ്തകം ഫസ്റ്റ് ലുക്ക് പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബെന്നി പി. നായരമ്പലമാണ്. പ്രൊഫ മൈക്കിള്‍ ഇടിക്കുള എന്ന കോളേജ് പ്രിന്‍സിപ്പാളായിട്ടാണ് ലാല്‍ ചിത്രത്തിലെത്തുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ്‌ ഫെയിം അന്നാ രേഷ്മയാണ് നായിക. പ്രിയങ്ക, അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, ശരണ്യ, ശരത്കുമാര്‍, അരുണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.