LiveTV

Live

Entertainment

കാംബോജിയെ തീയറ്ററില്‍ നിന്നൊഴിവാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍

കാംബോജിയെ തീയറ്ററില്‍ നിന്നൊഴിവാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍
Summary
ഈ സാഹചര്യത്തില്‍ സിനിമാ സംവിധാനം അവസാനിപ്പിക്കുന്നതിനെ കുറിച്ചാലോചിക്കുകയാണെന്നും വിനോദ് പറഞ്ഞു

സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് വേണ്ടി കാംബോജിയെ തീയറ്ററില്‍ നിന്നൊഴിവാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ വിനോദ് മങ്കര. പലയിടത്തും ഹൌസ്‍ഫുള്‍ ബോര്‍ഡ് വെച്ച് പ്രേക്ഷകരെ മടക്കിയയക്കുകയാണ്. നല്ല സിനിമകള്‍ക്ക് തീയറ്റര്‍ കിട്ടാത്ത സാഹചര്യത്തില്‍ സിനിമാപ്രവര്‍ത്തനം നിര്‍ത്തിയാലോ എന്ന ആലോചനയിലാണ് താനെന്നും വിനോദ് മങ്കര പറഞ്ഞു.

പാലക്കാട് കാംബോജിയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വിനോദ് മങ്കര തുറന്നടിച്ചത്. കാംബോജിയെ ഒഴിവാക്കാന്‍ ശ്രമം നടക്കുന്ന തീയറ്ററുകളുടെ പട്ടിക തന്നെ വിനോദ് എണ്ണിപ്പറഞ്ഞു. നല്ല സിനിമകളെ പ്രോല്‍സാഹിപ്പിക്കാന്‍ രൂപീകരിച്ച കെഎസ്എഫ്ഡിസി തീയറ്ററുകളുടെയും സമീപനം ഇത് തന്നെയാണ്. ഈ സാഹചര്യത്തില്‍ സിനിമാ സംവിധാനം അവസാനിപ്പിക്കുന്നതിനെ കുറിച്ചാലോചിക്കുകയാണെന്നും വിനോദ് പറഞ്ഞു.

കേരളത്തില്‍ കൊലക്കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട ഒരു കഥകളി നടന്‍റെ ജീവിതമാണ് കാംബോജി എന്ന സിനിമ. ഒരു കലാകാരന്‍ കേരളത്തില്‍ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട് എന്ന അറിവ് തന്നെ ഞെട്ടിക്കുന്നതായിരുന്നു. അറുപത്തഞ്ചില്‍ നടന്ന ആ സംഭവം എഴുപതുകളിലേക്ക് പരാവര്‍ത്തനം ചെയ്താണ് സിനിമയാക്കി മാറ്റിയത്.