LiveTV

Live

Entertainment

ക്ഷണിക്കാത്ത അതിഥികളെത്തി, വിവാഹസമ്മാനമായ ''അലമാര''യുമായി

ക്ഷണിക്കാത്ത അതിഥികളെത്തി, വിവാഹസമ്മാനമായ ''അലമാര''യുമായി
Summary
ക്ഷണക്കത്ത് അയച്ചാൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് അലമാരയുമായി സിനിമാസംഘം എത്തുമെന്നായിരുന്നു പ്രഖ്യാപനം

വിവാഹ റിസപ്ഷൻ നടക്കുന്ന വേദിയിലേക്ക് സർപ്രൈസ് അലമാര സമ്മാനവുമായെത്തിയ സിനിമാപ്രവർത്തകരെ കണ്ടപ്പോൾ വധുവിനും വരനും ചടങ്ങിനെത്തിയവർക്കും അമ്പരപ്പ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് പിറവത്തെ വിവാഹ റിസപ്ഷനാണ് അലമാര ടീം എത്തിയത്.

ക്ഷണിക്കാത്ത അതിഥികളെത്തി, വിവാഹസമ്മാനമായ ''അലമാര''യുമായി

വിവാഹചടങ്ങുകളുടെ ക്ഷണക്കത്ത് അയച്ചാൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് അലമാരയുമായി സിനിമാസംഘം എത്തുമെന്നായിരുന്നു പ്രഖ്യാപനം. അതനുസരിച്ച് ആദ്യം തെരഞ്ഞെടുത്ത വിവാഹചടങ്ങ് രാഹുൽനാഥിന്റെയും ഡോ. രേഷ്മയുടേയുമായിരുന്നു. തമിഴ്നാട് കേ‍ഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് രാഹുൽനാഥ്.. വരൻ ഐ എ എസ് ഉദ്യാഗസ്ഥനാണെന്ന് അലമാര ടീം അറിയുന്നത് വിവാഹം നടക്കുന്ന പിറവത്തെ പോളി കിങ്സ് പാരീഷ് ഹാളിനു മുന്നിലെത്തിയപ്പോള്‍. വേദിയിലെത്തി സര്‍പ്രൈസ് സമ്മാനം നല്‍കി വധൂ വരന്മാരെ അലമാര ടീം ഞെട്ടിച്ചു.

ക്ഷണിക്കാത്ത അതിഥികളെത്തി, വിവാഹസമ്മാനമായ ''അലമാര''യുമായി



സിനിമയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ്, താരങ്ങളായ സണ്ണി വെയ്ൻ, മണികണ്ഠൻ, അദിതി രവി, സുധികോപ്പ എന്നിവർ ചേർന്നാണ് സമ്മാനമായി അലമാര കൈമാറിയത്. ചെന്നൈയിൽ സ്കൂൾ എഡ്യൂക്കേഷൻ ഡപ്യൂട്ടി സെക്രട്ടറിയായ രാഹുൽനാഥ് പെരുവ ആനിക്കാട്ട് എ കെ രഘുനാഥന്റെയും സരളയുടെയും മകനാണ്. അടുത്ത ബന്ധുക്കളാണ് വിവാഹ ക്ഷണക്കത്ത് മൽസരത്തിനയച്ചത്. പത്ത് ദമ്പതിമാർക്കാണ് അലമാര സമ്മാനമായി നൽകുന്നത്.