LiveTV

Live

Entertainment

ചെറുജീവികളുടെ വലിയ ലോകത്തെ പകര്‍ത്തി മുഹമ്മദ് റോയെം

ചെറുജീവികളുടെ വലിയ ലോകത്തെ പകര്‍ത്തി  മുഹമ്മദ് റോയെം
Summary
ചെറുജീവികളില്‍ തന്നെ അവരുടെ ഭാവങ്ങളും ഏറ്റവും അടുത്തു നിന്നുള്ള ചിത്രങ്ങളുമാണ് ഈ 28കാരന്‍ തന്‍റെ കാമറക്കണ്ണുകളിലൂടെ ലോകത്തെ കാണിക്കുന്നത്.
ചെറുജീവികളുടെ വലിയ ലോകത്തെ പകര്‍ത്തി  മുഹമ്മദ് റോയെം

ചെറുജീവികളുടെ വലിയ ലോകത്തെ പകര്‍ത്തുകയാണ് ഇന്തോനേഷ്യന്‍ ഫോട്ടോഗ്രാഫറായ മുഹമ്മദ് റോയെം. ചെറുജീവികളില്‍ തന്നെ അവരുടെ ഭാവങ്ങളും ഏറ്റവും അടുത്തു നിന്നുള്ള ചിത്രങ്ങളുമാണ് ഈ 28കാരന്‍ തന്‍റെ കാമറക്കണ്ണുകളിലൂടെ ലോകത്തെ കാണിക്കുന്നത്. സൂപ്പര്‍ മാക്രോ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ വിദഗ്ധനാണ് ഇദ്ദേഹം.

"ഞാന്‍ ചെറുപ്രാണികളെ പിന്തുടര്‍ന്ന് അവരുടെ ഏറ്റവും നല്ല ഭാവങ്ങളെ പകര്‍ത്താനാണ് ശ്രമിക്കുന്നത്. ചില സമയത്ത് ഒരുപാട് ചിത്രങ്ങളെടുക്കുമ്പോള്‍ അതില്‍ ഒന്നുമാത്രമേ ഏറ്റവും നല്ല ഭാവത്തോടെ കിട്ടുകയുള്ളൂ." മുഹമ്മദ് റോയെം തന്‍റെ അനുഭങ്ങള്‍ പങ്കുവെക്കുന്നു. ചെറുജീവികളുടെ കൂട്ടുകാരനായി റോയെം മാറുന്നത് മൂന്ന് വര്‍ഷം മുന്‍പാണ്.

ചെറുജീവികളുടെ വലിയ ലോകത്തെ പകര്‍ത്തി  മുഹമ്മദ് റോയെം

റോയെമിന്‍റെ ചില ചിത്രങ്ങള്‍ ലോകത്തില്‍ തന്നെ ശ്രദ്ദേയവും അപൂര്‍വമായതുമാണ്. ഇന്തോനേഷ്യയിലെ റയോ ദ്വീപ് കേന്ദ്രീകരിച്ചുള്ളവയാണ് അധിക ചിത്രങ്ങളും. ഇഴജന്തുക്കളും തുമ്പികളും പലതരം എട്ടുകാലികളടക്കം ഒന്നും റോയെമിന്‍റെ ലെന്‍സുകളെ ഉറ്റുനോക്കാതെ പോവാറില്ല. മോക്രോ ഫോട്ടോഗ്രാഫി പ്രാണികളെ കുറിച്ച് പഠിക്കാന്‍ ഏറെ സഹായിച്ചെന്നും ഓരോ പ്രാണികളുടെ മുഖവും ഒന്നിനൊന്നു വ്യത്യസ്ഥമാണെന്നും അദ്ദേഹം പറയുന്നു.

ചെറുജീവികളുടെ വലിയ ലോകത്തെ പകര്‍ത്തി  മുഹമ്മദ് റോയെം

വലിയ ഉണ്ടക്കണ്ണുകളും രോമങ്ങളാല്‍ നിറഞ്ഞ മുഖവും അവയുടെ പല്ലുകളടക്കം ചെറുപ്രാണികളുടെ ഓരോ നീക്കങ്ങളും പകര്‍ത്തിയിട്ടുണ്ട് റോയെം. "പലര്‍ക്കും ചെറുജീവികളുടെ ഓരോ ഭാഗങ്ങളായുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ വളരെ അദ്ഭുതമാണ്. ജീവികളുടെ പ്രത്യേക ഭാഗങ്ങള്‍ മാത്രമായാണ് ഞാന്‍ പകര്‍ത്താന്‍ ശ്രമിക്കാറ്. ഉദാഹരണത്തിന് അവയുടെ കണ്ണുകള്‍ ശ്രദ്ധിച്ചു നോക്കൂ, അത് വളരെ ആകര്‍ഷണീയമാണ്." റോയെം വാചാലനാവുന്നു. ചെറുപ്പത്തില്‍ കാണാറുള്ള സൂപ്പര്‍ ഹീറോസ് കഥകളിലെ ചെറുജീവികളാണ് അവരുടെ വലിയ ലോകത്തേക്ക് തന്നെ ആകര്‍ഷിച്ചതെന്നും റോയെം പറയുന്നു.

തവളയാണ് റോയെമിന്‍റെ ഏറ്റവും ഇഷ്ടം പിടിച്ചുപറ്റിയ ചെറുജീവി. 100mm മാക്രോലെന്‍സാണ് സാധാരണയായി റോയെം ഉപയോഗിക്കുന്നത്. കൂടുതല്‍ അടുത്തുള്ള ചിത്രങ്ങള്‍ പകര്‍ത്താനായി MP E 65mm ലെന്‍സും ഉപയോഗിക്കുന്നുണ്ട്.

ചെറുജീവികളുടെ വലിയ ലോകത്തെ പകര്‍ത്തി  മുഹമ്മദ് റോയെം

ഫോട്ടോഗ്രഫിയുടെ ആദ്യപാഠം സ്വന്തമായുള്ള പരീക്ഷണങ്ങളായിരുന്നു. പിന്നീട് അദ്ധ്യാപകര്‍ മുഖേന പ്രതികരണങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. സമയം കിട്ടുമ്പോള്‍ ഇന്തോനേഷ്യ മുഴുവനായി കറങ്ങാന്‍ ശ്രമിക്കാറുണ്ട് യാത്രാപ്രിയന്‍ കൂടിയായ റോയെം. ഫോട്ടോ എടുക്കുന്നതിനേക്കാള്‍ സമയം അത് ചിത്രീകരിക്കാനാണെന്നാണ് റോയെമിന്‍റെ പക്ഷം. പാരാമെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുകയാണ് മുഹമ്മദ് റോയെം.