LiveTV

Live

Entertainment

തമിഴ് പേശും തട്ടത്തിന്‍ മറയത്ത്; ട്രയിലര്‍ കാണാം

 തമിഴ് പേശും തട്ടത്തിന്‍ മറയത്ത്; ട്രയിലര്‍ കാണാം
Summary
മലയാളം പതിപ്പിന്റെ അതേ രീതിയില്‍ തന്നെയാണ് മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിന്റെ ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്
 തമിഴ് പേശും തട്ടത്തിന്‍ മറയത്ത്; ട്രയിലര്‍ കാണാം

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ തട്ടത്തിന്‍ മറയത്ത് തമിഴിലെത്തുമ്പോള്‍ എങ്ങിനെയായിരിക്കും. കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ചിത്രത്തിന്റെ ട്രയിലര്‍ തെളിയിക്കുന്നത്. മലയാളം പതിപ്പിന്റെ അതേ രീതിയില്‍ തന്നെയാണ് മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിന്റെ ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. വിനോദായി പുതുമുഖം വാള്‍ട്ടര്‍ ഫിലിപ്സും ആയിഷയായി ഇഷ തല്‍വാറും എത്തുന്നു. മലയാളത്തില്‍ നിന്നും മനോജ് കെ.ജയനും വനിത കൃഷ്ണചന്ദ്രനും പഴയ റോളില്‍ തന്നെയുണ്ട്. അജു വര്‍ഗീസ് അവതരിപ്പിച്ച അബുവിനെ അവതരിപ്പിക്കുന്നത് അര്‍ജ്ജുനനാണ്. മിത്രന്‍ ജവഹറാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. സങ്കിലി മുരുകനാണ് നിര്‍മ്മാണം. ജി.വി പ്രകാശാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രം ആഗസ്ത് 5ന് തിയറ്ററുകളിലെത്തും.

2012ല്‍ തിയറ്ററുകളിലെത്തിയ തട്ടത്തിന്‍ മറയത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചത് വിനീത് ശ്രീനിവാസനായിരുന്നു. ഹിന്ദു യുവാവും മുസ്ലീം യുവതിയും തമ്മിലുള്ള പ്രണയമായിരുന്നു പ്രമേയം. നിവിന്‍ പോളിയായിരുന്നു നായകന്‍. മികച്ച പ്രദര്‍ശന വിജയം നേടിയ ചിത്രം കൂടിയായിരുന്നു തട്ടത്തിന്‍ മറയത്ത്. ചിത്രം സാഹിബ സുബ്രഹ്മണ്യം എന്ന പേരില്‍ തെലുങ്കിലും റീമേക്ക് ചെയ്തിരുന്നു.