LiveTV

Live

Entertainment

ആര്‍പ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നത്, കൂക്കുവിളികളാണ് താഴെയിറക്കുന്നത്; ദിലീപ് ആരാധകന്റെ കഥയുമായി ഷിബു

ആര്‍പ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നത്, കൂക്കുവിളികളാണ് താഴെയിറക്കുന്നത്;  ദിലീപ് ആരാധകന്റെ കഥയുമായി ഷിബു
Summary
ചിത്രം നിര്‍മ്മിക്കുന്നത് കാര്‍ഗോ സിനിമാസാണ്

ലാല്‍ ആരാധകരുടെ പാട്ടുകളും സിനിമകളും ട്രന്‍ഡാകുമ്പോള്‍ ജനപ്രിയ നായകനോടുള്ള ആരാധനയുടെ കഥയുമായി എത്തുകയാണ് ഷിബു. അര്‍ജുന്‍, ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കാര്‍ഗോ സിനിമാസാണ്. സംവിധായകന്‍ അരുണ്‍ ഗോപി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

ആര്‍പ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നത്, കൂക്കുവിളികളാണ് താഴെയിറക്കുന്നത്;  ദിലീപ് ആരാധകന്റെ കഥയുമായി ഷിബു

''ആരാധകർ... അവരുടെ ആർപ്പുവിളികളാണ് ഒരു നടനെ താരമാക്കുന്നതു... അവരുടെ കൂക്കുവിളികളാണ് ഒരു താരത്തെ താഴെയിറക്കുന്നതും... കറ കളഞ്ഞ ആ സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് കൊട്ടകകളെ നിറയ്ക്കുന്നതും... സിനിമ എന്ന വ്യവസായത്തെ നിലനിർത്തുന്നതും... ഇതാ അവരിൽ ഒരാളുടെ, അല്ല നമ്മളിൽ ഒരാളുടെ കഥയുമായി... ജനപ്രിയനായകന്റെ ആരാധകന്റെ കഥയുമായി... ഒരു സിനിമ!!! സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ നിങ്ങൾക്കായി.. #Firstlookposter!!
All the very best dear brothers Arjun and Gokul...Welcome new hero Karthik .."പോസ്റ്റര്‍ ഷെയര്‍ ചെയ്തു കൊണ്ട് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.