LiveTV

Live

Entertainment

എംജിആറിന്റെ ഓര്‍മകളില്‍ തമിഴ്നാട്

എംജിആറിന്റെ ഓര്‍മകളില്‍ തമിഴ്നാട്
Summary
ഇന്ന് എംജിആറിന്റെ നൂറ്റിഒന്നാം ജന്മദിനം

തമിഴ്നാടിന്‍റെ മുന്‍മുഖ്യമന്ത്രി എംജിആറിന്‍റെ നൂറ്റി ഒന്നാം ജന്മദിനമാണ് ഇന്ന്. അന്തരിച്ച് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും എംജിആര്‍ എന്ന മൂന്നക്ഷരത്തോട്, തമിഴ്നാട്ടുകാര്‍ക്ക് ഇപ്പോഴും സ്നേഹവും ബഹുമാനവുമാണ്. ഒരു വര്‍ഷം നീണ്ട ജന്മശതാബ്ദി ആഘോഷങ്ങള്‍ സര്‍ക്കാര്‍ നടത്തിയതും അതുകൊണ്ടുതന്നെ.

എംജിആര്‍ എന്ന മൂന്നക്ഷരത്തിനു ചുറ്റും തമിഴ് മക്കള്‍ നടന്നു തീര്‍ത്തത്, പതിറ്റാണ്ടുകളാണ്. ആദ്യം വെള്ളിത്തിരയിലും പിന്നീട് തമിഴ്നാടിന്റെ ഭരണത്തിലും. 1936ല്‍ സതി ലീലാവതിയിലൂടെ അരങ്ങേറിയെങ്കിലും താരമായത്, 1950ല്‍ പുറത്തിറങ്ങിയ മന്ത്രികുമാരനിലൂടെ.

എം.കരുണാനിധിയുമായുള്ള അടുപ്പം ദ്രാവിഡ രാഷ്ട്രീയത്തിലും പിന്നീട്, ഭരണത്തിലും എത്തിച്ചു. കലൈഞ്ജറുമായുള്ള ചങ്ങാത്തം നഷ്ടപ്പെട്ടതോടെ, 1972ല്‍ അണ്ണാ ഡിഎംകെ രൂപീകരിച്ചു. 1977 മുതല്‍ 1987 വരെ തുടര്‍ച്ചയായി മൂന്നു തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. ജനകീയനെന്ന പദവി പേരിനൊപ്പം ചേര്‍ത്താണ് 1987 ഡിസംബര്‍ 24ന് എംജിആര്‍ വിടവാങ്ങിയത്.