LiveTV

Live

Entertainment

ചലച്ചിത്ര പ്രചാരണത്തിന്റെ സമാന്തര വഴിയുമായി പ്രിയനന്ദന്‍

ചലച്ചിത്ര പ്രചാരണത്തിന്റെ സമാന്തര വഴിയുമായി പ്രിയനന്ദന്‍
Summary
രാഷ്ട്രീയ സിനിമകള്‍ കൊണ്ട് ശ്രദ്ധേയനായ സംവിധായകന്‍ പ്രിയനന്ദന്റെ പുതിയ ചിത്രമാണ് പാതിരാകാലം. കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയുന്ന സിനിമ റിലീസ് ചെയ്യുന്നതിനും..

ചലച്ചിത്ര പ്രചാരണത്തിന്റെ സമാന്തര വഴിയുമായി ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദന്‍. പുതിയ ചിത്രമായ പാതിരാകാലം റിലീസിന് മുമ്പേ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടാണ് പ്രചാരണത്തിന്റെ അധിക ചെലവുകളെ പ്രിയനന്ദനന്‍ മറികടക്കുന്നത്. ആദ്യ ഷോകള്‍ ഡിസംബര്‍ 2,3 തിയതികളിലായി തൃശൂര്‍ ഗിരിജാ തിയേറ്ററില്‍ നടക്കും.

രാഷ്ട്രീയ സിനിമകള്‍ കൊണ്ട് ശ്രദ്ധേയനായ സംവിധായകന്‍ പ്രിയനന്ദന്റെ പുതിയ ചിത്രമാണ് പാതിരാകാലം. കാലഘട്ടത്തിന്റെ രാഷ്ട്രീയം പറയുന്ന സിനിമ റിലീസ് ചെയ്യുന്നതിനും പ്രചാരത്തിനുമൊക്കെയായി വലിയ സാന്പത്തിക ചെലവുകള്‍ വരും എന്നുള്ളത് കൊണ്ടാണ് ബദല്‍ പ്രചാരണ രീതി പരീക്ഷിക്കുന്നത്. പ്രധാന കേന്ദ്രങ്ങളില്‍ സിനിമാ പ്രേമികളുടെയും ഫിലിം സൊസൈറ്റികളുടെയുമെല്ലാം സഹായത്തോടെ ജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ച് കൊണ്ട് പ്രദര്‍ശനം സംഘടിപ്പിക്കാനാണ് തീരുമാനം.

കൂടുതല്‍ കൂട്ടായ്മകളുടെ സഹായത്തോടെ മറ്റ് ജില്ലകളിലും പ്രദര്‍ശനം നടത്തും. (ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ദേശീയ പുരസ്കാര ജേതാവ് കൂടിയായ പ്രിയനന്ദനന്‍ സിനിമയുമായി എത്തുന്നത്.) എഴുത്തുകാരന്‍ പി എന്‍ ഗോപീകൃഷ്ണന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മുരളി മാട്ടുമ്മലാണ്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷന്‍ ആദ്യമായി ക്യാമറ കൈകാര്യം ചെയ്യുന്നു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.