LiveTV

Live

Entertainment

ഹവാ ഹവായി വീണ്ടുമെത്തുന്നു, ചുവട് വച്ച് വിദ്യാബാലനും

ഹവാ ഹവായി വീണ്ടുമെത്തുന്നു, ചുവട് വച്ച് വിദ്യാബാലനും
Summary
ആർജെ സുലുവായി വിദ്യാബാലൻ എത്തുന്ന ചിത്രമാണ് തുമ്ഹാരി സുലു

എണ്‍പതുകളിലെ പാട്ടുകള്‍ക്ക് പ്രത്യേക മനോഹാരിതയാണ്. അത് ഏത് ഭാഷയിലായിലും. 1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി എന്ന ഗാനം പുതുതലമുറയ്ക്ക് പോലും പരിചിതമാണ്. ആ ഹിറ്റ് ഗാനം വീണ്ടുമെത്തുകയാണ്. മലയാളി കൂടിയായ വിദ്യാ ബാലന്‍ നായികയായ തുംമാരി സുലു എന്ന ചിത്രത്തിലൂടെ. ഹവാ ഹവായി 2.0 എന്ന പേരിലാണ് പാട്ട് ടി-സീരീസ് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ഹവാ ഹവായി വീണ്ടുമെത്തുന്നു, ചുവട് വച്ച് വിദ്യാബാലനും

ആർജെ സുലുവായി വിദ്യാബാലൻ എത്തുന്ന ചിത്രമാണ് തുമ്ഹാരി സുലു. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാനവ്, നേഹ ധൂപിയ, വിജയ്, മലിഷ്‌ക, അഭിഷേക് ശർമ്മ എന്നിവരാണ് മറ്റ് താരങ്ങൾ. റേഡിയോ ജോക്കിയാകുന്ന സുലു എന്ന വീട്ടമ്മയുടെ കഥയാണ് തുമാരി സുലു. നവംബർ 17 ന് ചിത്രം തിയറ്ററിലെത്തും.