LiveTV

Live

Entertainment

രാമലീലക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

രാമലീലക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി
Summary
സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക്​ നേരെ ആക്രമണമുണ്ടാകുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ്​ സംരക്ഷണം അനുവദിക്കണമെന്ന

നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച​ കേസിൽ പ്രതിയായ നടൻ ദിലീപ്​ നായകനായി അഭിനയിച്ച 'രാമലീല' എന്ന ചലച്ചിത്രം റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യം വീണ്ടും ഹൈകോടതി തള്ളി. സിനിമ പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്ക്​ നേരെ ആക്രമണമുണ്ടാകുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ്​ സംരക്ഷണം അനുവദിക്കണമെന്ന നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്‍റെ ആവശ്യമാണ്​ കോടതി വീണ്ടും തള്ളിയത്.

രാമലീലക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

'രാമലീല' പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ നശിപ്പിക്കണമെന്ന്​ ചലച്ചിത്ര അക്കാദമി അംഗം ജി.പി രാമചന്ദ്രൻ ​ഫേസ്​ബുക്കിൽ പോസ്റ്റിട്ടത്​ ഹരജിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഇതേ വികാരം മറ്റ്​ പല കോണുകളിൽ നിന്നും നിലനിൽക്കുന്ന സാഹചര്യം പരിഗണിക്കണമെന്നും നിർമാതാവ്​ ആവശ്യപ്പെട്ടു. എന്നാൽ, ജിപി രാമചന്ദ്രനെതിരെ​ കേസെടുക്കുകയും എറണാകുളം നോർത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്​ത്​ ജാമ്യത്തിൽ വിടുകയും ചെയ്തതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. രാമചന്ദ്രന്‍റെ പോസ്റ്റുകൾ അദ്ദേഹം തന്നെ നീക്കം ചെയ്തതായും സർക്കാർ അഭിഭാഷകന്‍ വ്യക്തമാക്കി