LiveTV

Live

Entertainment

മോയിന്‍‌ കുട്ടി വൈദ്യരുടെ ജീവിതം അരങ്ങിലേക്ക് 

മോയിന്‍‌ കുട്ടി വൈദ്യരുടെ ജീവിതം അരങ്ങിലേക്ക് 
Summary
ബഷീര്‍ ചുങ്കത്തറ എഴുതിയ ഇശലുകളുടെ ചക്രവര്‍ത്തി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. 

മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യന്‍ മോയിന് കുട്ടി വൈദ്യരുടെ ജീവിതം അരങ്ങിലേക്ക്. ശ്രീജിത്ത് പൊയില്‍ക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ച നാടകം ഇശലുകളുടെ സുല്‍ത്താന്‍ ഇന്നും നാളെയുമായി കോഴിക്കോട് അവതരിപ്പിക്കും. ബഷീര്‍ ചുങ്കത്തറ എഴുതിയ ഇശലുകളുടെ ചക്രവര്‍ത്തി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യരുടെ ജീവിതവും വഴിത്തിരിവുകളും കാവ്യങ്ങളുമൊക്കെയാണ് നാടകത്തിന്റെ പ്രമേയം.

വൈദ്യരുടെ 'ഹുസുനുൽ ജമാലും ബദറുൽ മുനീറും' 'മലപ്പുറം പടപ്പാട്ട്' തുടങ്ങിയ കാവ്യങ്ങളുടെ ദൃശ്യാവിഷ്കാരവും മാപ്പിള കലാരൂപങ്ങളും നാടകത്തിന് ദൃശ്യഭാഷയൊരുക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗിക്കുന്ന നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായി നൂറോളം കലാകാരന്മാരാണ്. റിഥം ഹൗസ് പെർഫോമിങ് ആർട് ഗ്രൂപ്പാണ് നാടകം നിർമിക്കുന്നത്. കോഴിക്കോട് ടാഗോര് ഹാളിലാണ് പ്രദര്ശനം ഒരുക്കുന്നത്,