LiveTV

Live

Entertainment

നിറങ്ങളുടെ രാജകുമാരന്‍ കുഞ്ഞു ക്ലിന്‍റിന്‍റെ ജീവിതം തിയറ്ററുകളിലേക്ക്

നിറങ്ങളുടെ രാജകുമാരന്‍ കുഞ്ഞു ക്ലിന്‍റിന്‍റെ ജീവിതം തിയറ്ററുകളിലേക്ക്
Summary
വെറും ആറ് വര്‍ഷവും 11 മാസവും മാത്രം ഈ ലോകത്ത് ജീവിച്ച ക്ലിന്‍റ് വിടപറയുമ്പോള്‍ നമുക്ക് സമ്മാനിച്ചത് ആയിരക്കണക്കിന് ചിത്രങ്ങളാണ്

വരകള്‍ കൊണ്ട് അതിശയിപ്പിച്ച ബാലനായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്‍റ്. ക്ലിന്‍റിന്‍റെ ജീവിത കഥ പറയുന്ന മലയാള ചിത്രമാണ് ക്ലിന്‍റ്. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

സ്വന്തം വര കൊണ്ട് ലോകത്തെ അതിശപ്പിച്ച അല്‍ഭുത ബാലനായിരുന്നു ക്ലിന്‍റ്. വെറും ആറ് വര്‍ഷവും 11 മാസവും മാത്രം ഈ ലോകത്ത് ജീവിച്ച ക്ലിന്‍റ് വിടപറയുമ്പോള്‍ നമുക്ക് സമ്മാനിച്ചത് ആയിരക്കണക്കിന് ചിത്രങ്ങളാണ്

ക്ലിന്‍റിന്‍റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തിയിരിക്കുകയാണ് സംവിധായകന്‍ ഹരികുമാര്‍. മാസ്റ്റര്‍ അലോകാണ് ക്ലിന്‍റാകുന്നത്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലും ക്ലിന്‍റിന്‍റെ മാതാപിതാക്കളായ എം ടി ജോസഫും ചിന്നമ്മയുമായി വേഷമിടുന്നു. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ചയെത്തും.