LiveTV

Live

Entertainment

ഐശ്വര്യയുടെ ഫെന്നിഖാന്‍; ചിത്രീകരണം അടുത്ത മാസം തുടങ്ങും

ഐശ്വര്യയുടെ ഫെന്നിഖാന്‍; ചിത്രീകരണം അടുത്ത മാസം തുടങ്ങും
Summary
18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനില്‍ കപൂറും ഐശ്വര്യയും ഒന്നിക്കുന്നുവെന്നതാണ് ഫെന്നിഖാനെ ശ്രദ്ധേയമാക്കുന്നത്.

ഐശ്വര്യാറായിയുടെ പുതിയ ചിത്രം ഫെന്നിഖാന്‍റെ ചിത്രീകരണം അടുത്ത മാസം തുടങ്ങും. 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അനില്‍ കപൂറും ഐശ്വര്യയും ഒന്നിക്കുന്നുവെന്നതാണ് ഫെന്നിഖാനെ ശ്രദ്ധേയമാക്കുന്നത്.

സംഗീത ലോകത്ത് മകളുടെ പേര് ഉയര്‍ന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഫെന്നിഖാന്‍ എന്ന കഥാപാത്രമായാണ് അനില്‍ കപൂറെത്തുന്നത്. ഗായകനായ ഫെന്നിഖാന്‍റെ മകളായാണ് ഐശ്വര്യ അനചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീതത്തിന് വളരെയധികം പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. നവാഗതനായ അതുല്‍ മഞ്ച്രേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തമാസം ചിത്രീകരണം തുടങ്ങുന്ന ചിത്രം അടുത്ത വര്‍ഷം ആഗസ്റ്റില്‍ തിയേറ്ററിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

2000 പുറത്തിറങ്ങിയ ഹമാരേ ദില്‍ ആപ് കേ പാസ് ഹായ് ആണ് അനില്‍ കപൂറും ഐശ്വര്യയും അവസാനമായി ഒന്നിച്ചഭിനയിച്ച ബോളിവുഡ് ചിത്രം. മുല്‍പ് താലിലും ഇരുവരും അഭിനയിച്ചിരുന്നു. കരണ്‍ ജോഹറിന്‍റെ ഏ ദില്‍ ഹേ മുശ്കിലിന് ശേഷം ഐശ്വര്യ അഭിനയിക്കുന്ന ചിത്രമാണ് ഫെന്നിഖാന്‍.