LiveTV

Live

Entertainment

1971 ബിയോണ്ട് ബോഡേഴ്‌സ് ട്രെയിലര്‍ കാണാം

1971 ബിയോണ്ട് ബോഡേഴ്‌സ് ട്രെയിലര്‍ കാണാം
Summary
ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാനമായ ടാങ്ക് യുദ്ധത്തെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന '1971 ബിയോണ്ട് ബോഡേഴ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. 1971 ലെ ഇന്ത്യാപാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി മേജര്‍ രവി ഒരുക്കുന്ന ചിത്രമാണ് ഇത്. മേജര്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആശാ ശരത്താണ് ചിത്രത്തിലെ നായിക.
മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ നാലാം തവണയാണ് മേജര്‍ രവി ചിത്രത്തില്‍ കഥാപാത്രമാകുന്നത്. മേജര്‍ രവിയുടെ ആദ്യ ചിത്രം കീര്‍ത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാന്ധഹാര്‍ എന്നീ സിനിമകളിലും മോഹന്‍ലാല്‍ മഹാദേവന്റെ റോളിലായിരുന്നു. റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം.