LiveTV

Live

Entertainment

പേടിപ്പെടുത്താന്‍ 'എസ്ര'യെത്തുന്നു

പേടിപ്പെടുത്താന്‍ 'എസ്ര'യെത്തുന്നു
Summary
പ്രേത സിനിമകളെ എക്കാലത്തും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍ ആഗണത്തില്‍ സാങ്കേതിക മികവോടെ തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രമായിരിക്കും എസ്ര

പേടിപ്പെടുത്തുന്ന ഒരുപിടി കാഴ്ചകളുമായി ജയകൃഷ്ണന്‍ സംവിധാനം ചെയ്ത എസ്ര തിയറ്രറുകളിലേക്കെത്തുന്നു.ഒരു ഹൊറര്‍ സിനിമ എന്നതിലുപരി കേരളത്തിലെ ജ്യൂത ചരിത്രം കൂടിയാണ് സിനിമ ചർച്ച ചെയ്യുന്നത്

പ്രേത സിനിമകളെ എക്കാലത്തും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളികള്‍ ആഗണത്തില്‍ സാങ്കേതിക മികവോടെ തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രമായിരിക്കും എസ്ര. എസ്ര പോലൊരു സ്ട്രെയിറ്റ് ഹൊറർ സിനിമ പുതിയ കാലത്ത് ഇതാദ്യമാണെന്ന് വിശ്വസിക്കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രിയ ആനന്ദ് നായികയായെത്തുന്ന ചിത്രത്തില്‍ ടോവീനോ, സുദേവ് നായര്‍ വിജയരാഘവന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

രാഹുൽ രാജ്, സുഷിന്‍ ശ്യാം എന്നിവർ സംഗീതം നിർവഹിച്ച ചിത്രത്തിൽ സുന്ദരമായ ഗാനങ്ങളാണുള്ളത്. E4 എന്റർടൈൻമെന്റിന്റെ ബാനറിൽ എ.വി അനൂപ്, മുകേഷ് R മേത്ത, CV സാരഥി എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലേക്കെത്തും.