LiveTV

Live

Entertainment

‘തിരുമലൈ കോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ അതുംകൊണ്ടേ മടങ്ങൂ’; പൃഥ്വിയുടെ കാളിയന്‍റെ ഫസ്റ്റ്ലുക്ക് കാണാം

‘തിരുമലൈ കോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ അതുംകൊണ്ടേ മടങ്ങൂ’; പൃഥ്വിയുടെ കാളിയന്‍റെ ഫസ്റ്റ്ലുക്ക് കാണാം
Summary
ബിഗ് ബജറ്റ് ചരിത്ര സിനിമയായ കാളിയനില്‍ പൃഥ്വിരാജ് നായകനാകുന്നു.

വേണാട്ടിലെ പടത്തലവന്മാരുടെ കഥ പറയുന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയായ കാളിയനില്‍ പൃഥ്വിരാജ് നായകനാകുന്നു. വേണാടിന്‍റെ പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളി നായരുടെയും കഥയാണ് കാളിയന്‍. പൃഥ്വിരാജ് ഫേസ് ബുക്ക് പേജിലൂടെയാണ് കാളിയന്‍റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടത്. ബാഹുബലിയിലെ കട്ടപ്പയ്ക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി സത്യരാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. എസ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് നായരാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.