LiveTV

Live

Entertainment

ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി

ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറി
Summary
പൃഥ്വിയ്ക്ക് പകരം ടോവിനോ തോമസ് ആ വേഷം ചെയ്യുമെന്ന് സംവിധായകന്‍ കമല്‍

കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ആമിയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറി. തിരക്കായതിനാല്‍ പിന്‍വാങ്ങുന്നുവെന്ന് പൃഥ്വിരാജ് സംവിധായകനെ അറിയിച്ചു. പൃഥ്വിയ്ക്ക് പകരം ടോവിനോ തോമസ് ആ വേഷം ചെയ്യുമെന്ന് സംവിധായകന്‍ കമല്‍ മീഡിയവണിനോട് പറഞ്ഞു.

മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളിലേക്കായിരുന്നു പൃഥ്വിരാജിനെ പരിഗണിച്ചത്. എന്നാല്‍ ഏറ്റെടുത്ത നിരവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ പിന്‍വാങ്ങുന്നുവെന്ന് പൃഥ്വിരാജ് കമലിനെ അറിയിക്കുകയായിരുന്നു. പകരം ടോവിനോ തോമസ് ആ റോളിലേക്കെത്തുമെന്ന് കമല്‍ അറിയിച്ചു. കഥാപാത്രമേതെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല.

മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആമിയില്‍ മുരളി ഗോപിയാണ് മാധവ ദാസിന്റെ വേഷത്തിലെത്തുന്നത്. സഹീര്‍ അലിയായി അനൂപ് മേനോനും ചിത്രത്തിലുണ്ട്. അവസാന വട്ട ചിത്രീകരണത്തിലെത്തിയ ആമി ഡിസംബറില്‍ തിയേറ്ററിലെത്തുമെന്നാണ് സൂചന.