LiveTV

Live

Entertainment

കണ്ടോ..ജ്യോതിക ആളാകെ മാറിപ്പോയി

കണ്ടോ..ജ്യോതിക ആളാകെ മാറിപ്പോയി
Summary
ദേശീയ അവാര്‍ഡ് ജേതാവും കുറ്റ്രം കടിതല്‍ ഫെയിം സംവിധായകനുമായ ബ്രഹ്മ ഒരുക്കുന്ന ചിത്രത്തിലെ നായിക ജ്യോതികയാണ്
കണ്ടോ..ജ്യോതിക ആളാകെ മാറിപ്പോയി

മുപ്പത്തിയാറ് വയതിനിലെ എന്ന ചിത്രം ജ്യോതികയെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവ് തന്നെയായിരുന്നു. സ്ഥിരം നായികവേഷങ്ങളില്‍ നിന്നും ശക്തമായ റോളുകളിലേക്കുള്ള രണ്ടാം വരവ്. ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ജോ വീണ്ടും ഞെട്ടിക്കാനൊരുങ്ങികയാണ്. മുപ്പത്തിയാറ് വയതിനിലെ മുപ്പത് കഴിഞ്ഞ വാസന്തിയല്ല, ഇത്തവണ ഒരു ഡോക്യുമെന്ററി സംവിധായികയിട്ടാണ് ജ്യോതിക സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ജോയുടെ കിടിലന്‍ സ്റ്റൈല്‍ കണ്ട് ആരാധകര്‍ തന്നെ ഞെട്ടിയിരിക്കുകയാണ്. കൂടുതല്‍ സ്ലീം ആയി ഒരു യുവതാരത്തിന്റെ അതേ പ്രസരിപ്പോടെയാണ് ജോയുടെ പുതിയ ലുക്ക്.

ദേശീയ അവാര്‍ഡ് ജേതാവും കുറ്റ്രം കടിതല്‍ ഫെയിം സംവിധായകനുമായ ബ്രഹ്മ ഒരുക്കുന്ന ചിത്രത്തിലെ നായിക ജ്യോതികയാണ്. ജോയുടെ ഭര്‍ത്താവും നടനുമായ സൂര്യയാണ് ക്രിസ് പിക്ചേഴ്സുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്. ഭാനുപ്രിയ, ഉര്‍വ്വശി, ശരണ്യ പൊന്‍വണ്ണന്‍, നാസര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുനുണ്ട്.