LiveTV

Live

Entertainment

കളക്ഷനിലും റെക്കോഡ് തീര്‍ത്ത് സുല്‍ത്താന്‍

കളക്ഷനിലും റെക്കോഡ് തീര്‍ത്ത് സുല്‍ത്താന്‍
Summary
റിലീസ് ചെയ്ത് കുറഞ്ഞ ദിവസത്തിനുള്ളില്‍ ചിത്രം 150 കോടിയോട് അടുക്കുകയാണ്

സല്ലുവിന്റെ സുല്‍ത്താന്‍ കളക്ഷനിലും റെക്കോഡ് സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് കുറഞ്ഞ ദിവസത്തിനുള്ളില്‍ ചിത്രം 150 കോടിയോട് അടുക്കുകയാണ്. തിയറ്ററിലെത്തി നാല് ദിവസം കൊണ്ട് 142 കോടിയാണ് സുല്‍ത്താന്‍ വാരിക്കൂട്ടിയത്. തന്റെ മുന്‍ ചിത്രങ്ങളായ ബജ്രംഗി ഭായിജാന്‍, പ്രേം രത്തന്‍ ധാന്‍ പായോ എന്നീ ചിത്രങ്ങളുടെ റെക്കോഡുകള്‍ പഴങ്കഥകളാക്കിക്കൊണ്ടാണ് സുല്‍ത്താന്‍ കുതിക്കുന്നത്. ബജ്‍രംഗി ഭായിജാന്റെ മൂന്നു ദിവസത്തെ കളക്ഷന്‍ 102.6 കോടിയായിരുന്നു. സല്‍മാനും സോനം കപൂറും ഒന്നിച്ച പ്രേം രത്തന്‍ ധാന്‍ പയോ മൂന്നു ദിവസം കൊണ്ട് നേടിയത് 101.47 കോടിയും. നൂറു കോടി ക്ലബിലും സുല്‍ത്താന്‍ ഇടംപിടിച്ചു. 2016ല്‍ നൂറു കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് സുല്‍ത്താന്‍. എയര്‍ലിഫ്റ്റും ഹൌസ്ഫുള്‍ 3യുമാണ് മറ്റ് ചിത്രങ്ങള്‍. ജുലൈ 6ന് 4,350 കേന്ദ്രങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തത്.

കളക്ഷനിലും റെക്കോഡ് തീര്‍ത്ത് സുല്‍ത്താന്‍

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുല്‍ത്താന്‍ അലി ഖാന്‍ എന്ന ഗുസ്തി താരത്തിന്റെ കഥയാണ് പറയുന്നത്. നായികയായെത്തുന്ന അനുഷ്‌ക ശര്‍മയാണ് നായിക. ഗുസ്തിക്കാരിയായിട്ടാണ് അനുഷ്കയും പ്രത്യക്ഷപ്പെടുന്നത്. അമേരിക്കന്‍ റെസ്‍ലര്‍ ടൈറോണ്‍ വൂഡ്ലിയാണ് വില്ലന്‍. രണ്‍ദീപ് ഹുഡ, അമിത് സാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുല്‍ത്താന്റെ പരിശീലകനായിട്ടാണ് രണ്‍ദീപ് വേഷമിടുന്നത്.