LiveTV

Live

Entertainment

സ്വരം നന്നാക്കിയതിന്റെ രഹസ്യം പങ്കുവെച്ച് മലയാളത്തിന്റെ ഗാനഗന്ധർവൻ

സ്വരം നന്നാക്കിയതിന്റെ രഹസ്യം പങ്കുവെച്ച് മലയാളത്തിന്റെ ഗാനഗന്ധർവൻ
Summary
1961 നവംബർ 14ന് മദ്രാസിലെ ഭരണി സ്റ്റുഡിയോയിലെ അനുഭവമാണ് ഇന്നും മുന്നോട്ട് നയിക്കുന്നത്

പാട്ടു പാടാൻ സ്വരം നന്നാക്കിയതിന്റെ രഹസ്യം പങ്കുവെച്ച് മലയാളത്തിന്റെ ഗാനഗന്ധർവൻ. ഭക്ഷണക്രമമാണ് ഇന്നും സ്വര ശുദ്ധി തുടരുന്നതിന്റെ കാരണം. ഭക്തരെല്ലാം കയറിയതിന് ശേഷം ഗുരുവായൂരമ്പലത്തിൽ താൻ കയറാമെന്നും യേശുദാസ് പറഞ്ഞു. ആലപ്പുഴ പിള്ളയാർ കോവിൽ ക്ഷേത്രത്തിൽ നടപ്പാക്കിയ ഔഷധ സസ്യപദ്ധതിയായ നൈമിഷാരണ്യത്തിന്റെ ഉത്ഘാടനപ്രസംഗത്തിലാണ് യേശുദാസിന്റെ പരാമർശങ്ങൾ.

1961 നവംബർ 14ന് മദ്രാസിലെ ഭരണി സ്റ്റുഡിയോയിലെ അനുഭവമാണ് ഇന്നും മുന്നോട്ട് നയിക്കുന്നത്. ശ്രീനാരായണ ഗുരു പഠിപ്പിച്ച ശ്ലോകം എംബി.ശ്രീനിവാസന്റെ സംവിധാനത്തിൽ പാടി. കെഎസ് ആന്റണി സംവിധാനം ചെയ്ത കാൽപാടുകൾ എന്ന ചിത്രത്തിലൂടെ സിനിമ സംഗീത ജീവിതത്തിന് തുടക്കമിട്ടു. വൈകാരികമായിരുന്നു ഗാനഗന്ധർവന്റെ സംസാരം.

ഭക്ഷണക്രമം സംഗീതജീവിതത്തിൽ വലിയ പാഠങ്ങൾ സമ്മാനിച്ചു. പാട്ട് നിർത്തിക്കളയാമെന്ന് വിചാരിച്ചസമയത്താണ് ഭക്ഷണക്രമം ശാസ്ത്രീയമാക്കാനുള്ള വിവരം ലഭിക്കുന്നത്. രക്തഗ്രൂപ്പിനനുസരിച്ച് ഭക്ഷണക്രമം മാറ്റി. ഇതോടെയാണ് പാട്ടുപാടാനുള്ള ആത്മവിശ്വാസവും ആരോഗ്യവും ലഭിച്ചത്. പ്രായം തളർത്താത്ത പാട്ടുകാരൻ ആഗോഗ്യ രഹസ്യവും വെളിപ്പെടുത്തി.

താൻ ശീലിച്ച പാഠം ബാക്കിയുള്ളവർക്കും അനുകരിച്ചാലുള്ള മേൻമയും പറഞാണ് മലയാളത്തിന്റെ അനശ്വര സ്വരത്തിന്റെ ഉടമ പ്രസംഗം അവസാനിപ്പിച്ചത്.