LiveTV

Live

Entertainment

തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു

തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു
Summary
ചിത്രത്തിന്റെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് പരാതി
തോപ്പില്‍ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞു

മമ്മൂട്ടി നായകനായ ജോണി ആന്റണി ചിത്രം തോപ്പില്‍ ജോപ്പന്റെ റിലീസിംഗ് കോടതി തടഞ്ഞു. ചിത്രത്തിന്റെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയില്‍ എറണാകുളം ജില്ലാ കോടതിയാണ് റിലീസിംഗ് താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്. സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് 25 ലക്ഷം രൂപക്ക് തനിക്ക് വില്‍പന നടത്തിയെന്നും എന്നാല്‍ സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായുമാണ് പരാതി.

എന്നാല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ചിത്രം ഒക്ടോബര്‍ 7ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കുമെന്നും സംവിധായകന്‍ ജോണി ആന്റണി പറഞ്ഞു.