LiveTV

Live

Entertainment

കിസ്മത്തും വൈറ്റും നാളെയെത്തും

കിസ്മത്തും വൈറ്റും നാളെയെത്തും
Summary
മമ്മൂട്ടിയുടെ വൈറ്റ് നാളെ തിയറ്ററുകളിലേക്ക്. ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്തും നാളെ റിലീസ് ചെയ്യും.
കിസ്മത്തും വൈറ്റും നാളെയെത്തും

മമ്മൂട്ടിയുടെ വൈറ്റ് നാളെ തിയറ്ററുകളിലേക്ക്. ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്തും നാളെ റിലീസ് ചെയ്യും. തൃഷ പ്രേതമായെത്തുന്ന നായകിയാണ് തമിഴില്‍ നിന്ന് നാളെ തിയറ്ററുകളില്‍ എത്തുന്ന സിനിമ. ബോളിവുഡ് ചിത്രം ഡിഷ്യൂമും നാളെ എത്തും.

പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച സിനിമയാണ് വൈറ്റ്. ഉദയ് അനന്തന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഹുമാ ഖുറേഷിയാണ് നായിക. പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വല്‍സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രകാശ് റോയ് എന്ന മധ്യവയസ്‌കന്റെ പ്രണയമാണ് സിനിമയുടെ ഉള്ളടക്കം.

പ്രണയവും രാഷ്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രം കിസ്മത്തും നാളെ എത്തും. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് സജീവ ചര്‍ച്ച നടക്കുന്നുണ്ട്. നവാഗതനായ ഷാനവാസ് ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് പൊന്നാനി പരിസരമാക്കി ചിത്രം ഒരിക്കിയിരിക്കുന്നത്. നടന്‍ അബിയുടെ മകന്‍ കൂടിയായ ഷെയ്ന്‍ നിഗം, ശ്രുതി മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍.

മാര്‍ഷ്യല്‍ ആര്‍ട്സിന് പ്രധാന്യം നല്‍കി സംവിധായകന്‍ ജെസ്സിന്‍ ജോസഫ് തയ്യാറാക്കിയ സിനിമ റിയല്‍ ഫൈറ്റേഴ്സും നാളെ റിലീസ് ചെയ്യും. നാടക രംഗത്തെ വര്‍ഷങ്ങളുടെ പരിചയമുള്ള വ്യക്തിയാണ് ജെസിന്‍ ജോസഫ്. ജെസിന്‍ ജോസഫിന്റെ ആദ്യ സംവിധാന സംരംഭമാണ് സിനിമ. സംവിധായത്തോടൊപ്പം ചിത്രത്തിന്റെ തിരക്കഥയും ജെസിന്‍ ജോസഫിന്റേത് തന്നെയാണ്.

തൃഷ നായികയാകുന്ന ഹൊറർ കോമഡി ചിത്രം നായകിയും നാളെ എത്തും. തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്ര൦ സ൦വിധാന൦ ചെയ്യുന്നത് ഗോവിയാണ്. സിനിമയുടെ പ്രമോ ഗാനം ആലപിച്ചതും തൃഷയായിരുന്നു. ഗണേഷ് വെങ്കട്ടരാമന്‍, ജയപ്രകാശ്, കോവൈ സരള എന്നിവരും ചിത്രത്തിലുണ്ട്. ഗിരിധര്‍ പ്രൊഡക്ഷന്‍ ഹൗസാണ് നിര്‍മ്മാണം.

ജോൺ എബ്രഹാം - വരുൺ ധവാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ധവാൻ ഒരുക്കുന്ന ആക്‌ഷൻ ത്രില്ലര്‍ ഡിഷ്യൂം ഹോളിവുഡില്‍ നിന്ന് നാളെ എത്തും. ഇന്ത്യയിലെ ഏറ്റവും മികച്ച യുവക്രിക്കറ്റ് താരത്തെ തട്ടിക്കൊണ്ട് പോകുന്നതും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ആക്‌ഷൻ രംഗങ്ങളും ചിത്രത്തില്‍ ഉണ്ട്.