LiveTV

Live

Entertainment

ബില്‍ കോസ്ബിയെയും റോമന്‍ പൊളാന്‍സ്കിയെയും ഓസ്കാര്‍ അക്കാദമിയില്‍നിന്നും പുറത്താക്കി

ബില്‍ കോസ്ബിയെയും റോമന്‍ പൊളാന്‍സ്കിയെയും ഓസ്കാര്‍ അക്കാദമിയില്‍നിന്നും പുറത്താക്കി
Summary
വോട്ടിലൂടെയായിരുന്നു ബില്‍ കോസ്ബിയെയും റോന്‍ പോളസ്കിയയും ഓസ്കര്‍ അക്കാദമിയില്‍നിന്നും പുറത്താക്കിയത്.

പ്രശസ്ത ഹാസ്യതാരം ബില്‍ കോസ്ബിയെയും സംവിധായകന്‍ റോമന്‍ പൊളാന്‍സ്കിയെയും ഓസ്കാര്‍ അക്കാദമിയില്‍നിന്നും പുറത്താക്കി. ഇരുവരും ലൈംഗിക പീഢനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അക്കാദമിയുടെ നടപടി.

വോട്ടിലൂടെയായിരുന്നു ബില്‍ കോസ്ബിയെയും റോന്‍ പോളസ്കിയയും ഓസ്കര്‍ അക്കാദമിയില്‍നിന്നും പുറത്താക്കിയത്. അക്കാദിമിയുടെ മൂല്യമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും മാനുഷിക മൂല്യങ്ങ ‍ സംരക്ഷികപ്പെടുന്നതിനും എന്നും പ്രോത്സാഹിപ്പിക്കുമെന്ന് അക്കാദമി പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

ബാ​സ്ക​റ്റ് ബോ​ൾ മു​ൻ താ​രം ആ​ന്‍​ഡ്രി​യ കോ​ണ്‍​സ്റ്റ​ന്‍റി​നെ 2004 ൽ ​മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ബലാസ്തംഗക്കേസിലാണ് പ്രശസ്ത അമേരിക്കന്‍ ഹാസ്യതാരം ബില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കോ​സ്ബി​ക്കു​മേ​ൽ ചു​മ​ത്തി​യ മൂ​ന്നു കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞ​തിനാല്‍ ഓ​രോ കു​റ്റ​ത്തി​നും ചു​രു​ങ്ങി​യ​ത് 10 വ​ർ​ഷം വീ​തം ത​ട​വ് ല​ഭി​ക്കാവുന്നതാണ്.1977ല്‍ 13 വയസുള്ള കുട്ടിയെ പീഢിപ്പിച്ച കേസിലാണ് പ്രശസ്ത സംവിധായന്‍ റോമന്‍ പോളസ്കിയെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2003ലാണ് ദി പിയാനിസ്റ്റിന് പോളന്‍സ്കി മികച്ച സംവിധആയകനുള്ള ഓസ്കര്‍ നേടികൊടുത്തത്. അമേരിക്കാസ് ഡാഡിനാണ് ബില്‍കോസ്ബിക്ക് ഓസ്കര്‍ ലഭിച്ചാണ്.

ഓസ്കാര്‍ അക്കാദമിയുടെ ചരിത്രത്തില്‍ ഇതുവരെ നാല്പേരെയാണ് ലൈംഗികാരോപണകേസിലി‍ കുറ്റക്കാരാണെന്ന് കണ്ടെത്തിതിനെ തുടര്‍ന്ന് പുറത്താക്കിയത്.