LiveTV

Live

Entertainment

പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായി; മഞ്ജുവിന്റെ 'മോഹന്‍ലാല്‍' 14ന് എത്തും

 പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായി; മഞ്ജുവിന്റെ 'മോഹന്‍ലാല്‍' 14ന് എത്തും
Summary
കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ അഡീഷ്ണല്‍ ജില്ലാ കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു

മോഹന്‍ലാല്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഒത്തുതീര്‍പ്പായതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ചതു പോലെ തന്നെ ചിത്രം ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തും.

 പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായി; മഞ്ജുവിന്റെ 'മോഹന്‍ലാല്‍' 14ന് എത്തും

കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തൃശൂര്‍ അഡീഷ്ണല്‍ ജില്ലാ കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞിരുന്നു. തന്റെ കഥാസമാഹാരത്തില്‍ നിന്ന് മോഷ്ടിച്ചതാണ് മോഹന്‍ലാല്‍ എന്ന സിനിമയുടെ കഥയെന്നായിരുന്നു കലവൂര്‍ രവികുമാറിന്റെ പരാതി. സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചതായി കലവൂര്‍ രവികുമാര്‍ പറഞ്ഞു. കഥയ്ക്ക് പ്രതിഫലമായി കലവൂര്‍ രവികുമാറിന് അഞ്ച് ലക്ഷം രൂപ അണിയറ പ്രവര്‍ത്തകര്‍ നഷ്ടപരിഹാരമായി നല്‍കും.

മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രമാണ് മോഹന്‍ലാല്‍ . ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്ത ദിവസമായിരുന്നു മീനുക്കുട്ടി ജനിച്ചത്. മീനുക്കുട്ടിയായി മഞ്ജുവും ഭര്‍ത്താവ് സേതുമാധവനായി ഇന്ദ്രജിത്തും അഭിനയിക്കുന്നു. സാജിദ് യാഹിയ ആണ് സംവിധാനം. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.