LiveTV

Live

Entertainment

അവളെ ചുറ്റിയായിരുന്നു ഞങ്ങളുടെ ലോകം; ശ്രീദേവിയെക്കുറിച്ച് ബോണി കപൂറിന്റെ വികാരനിര്‍ഭരമായ പോസ്റ്റ്

അവളെ ചുറ്റിയായിരുന്നു ഞങ്ങളുടെ ലോകം; ശ്രീദേവിയെക്കുറിച്ച് ബോണി കപൂറിന്റെ വികാരനിര്‍ഭരമായ പോസ്റ്റ്
Summary
ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്

ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം തീര്‍ത്ത ഞെട്ടലിലും ദുഖത്തിലുമാണ് ബോണി കപൂറും കുടുംബവും. ശ്രീയുടെ സംസ്കാരത്തിന് ശേഷം ബോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പും വികാരനിര്‍ഭരമായിരുന്നു. ശ്രീദേവിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അദ്ദേഹം കുറിപ്പ് പോസ്റ്റ് ചെയ്തത്.

അവളെ ചുറ്റിയായിരുന്നു ഞങ്ങളുടെ ലോകം; ശ്രീദേവിയെക്കുറിച്ച് ബോണി കപൂറിന്റെ വികാരനിര്‍ഭരമായ പോസ്റ്റ്

''തനിക്ക് നല്ലൊരു സുഹൃത്തിനെയും ഭാര്യയെയും തന്റെ രണ്ട് മക്കള്‍ക്ക് അവരുടെ അമ്മയെയുമാണ് നഷ്ടപ്പെട്ടതെന്ന് ബോണി കുറിച്ചു. ശ്രീയുടെ നഷ്ടത്തെക്കുറിച്ച് പറഞ്ഞാല്‍ അത് വാക്കുകള്‍ക്ക് അതീതമാണ്.

ശ്രീയുടെ മരണസമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന കുടുംബം, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവര്‍ക്ക് നന്ദി പറയുന്നു. എല്ലാവരും ഞങ്ങള്‍ക്കൊപ്പം നിന്നു. അര്‍ജ്ജുനും അന്‍ഷുളയും എന്റെ മക്കള്‍ക്ക് വലിയ ശക്തിയായിരുന്നു.

ഈ ലോകത്തിന് അവള്‍ ചാന്ദ്നിയായിരുന്നു. മികച്ച നടി, പക്ഷേ അവള്‍ എനിക്ക് പ്രണയമായിരുന്നു, നല്ലൊരു സുഹൃത്ത്, എന്റെ കുഞ്ഞുങ്ങളുടെ അമ്മ, എന്റെ പങ്കാളി. എന്റെ മക്കളെ സംബന്ധിച്ചിടത്തോളം അവള്‍ എല്ലാമായിരുന്നു. അവളെച്ചുറ്റിയായിരുന്നു ഞങ്ങളുടെ ലോകം. ഞങ്ങളുടെ പ്രിയപ്പെട്ടവളുടെ ഈ വിയോഗത്തില്‍ നിങ്ങളോട് ഒരു അപേക്ഷയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണ. ശ്രീദേവിയെക്കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാം, പക്ഷേ നിങ്ങളുമായി ബന്ധപ്പെട്ട ശ്രീദേവിയെക്കുറിച്ചായിരിക്കണം. അവള്‍ മികവുറ്റ അഭിനേത്രിയാണ്, അവളെ ബഹുമാനിക്കണം. താരങ്ങള്‍ക്ക് ഒരിക്കലും മരണമില്ല, അവര്‍ വെള്ളിത്തിരയില്‍ എപ്പോഴും ജീവിക്കുന്നു.

ഇനിയുള്ള ജീവിതം എന്റെ മക്കള്‍ക്ക് വേണ്ടിയാണ്. ശ്രീയില്ലാതെയാണ് ഇനിയുള്ള ഞങ്ങളുടെ ജീവിതം. അവള്‍ ഞങ്ങളുടെ ജീവിതവും ശക്തിയുമായിരുന്നു. ഞങ്ങള്‍ അവളെ അളവില്ലാതെ സ്നേഹിക്കുന്നു. സമാധാനത്തോടെ ഉറങ്ങുക..''

pic.twitter.com/VNgw7FY9rF

— SRIDEVI BONEY KAPOOR (@SrideviBKapoor) February 28, 2018