LiveTV

Live

Entertainment

വീണ്ടും പാട്ടു പാടി കാവ്യാമാധവന്‍

വീണ്ടും പാട്ടു പാടി കാവ്യാമാധവന്‍
Summary
ദൈവമേ കൈതൊഴാം എന്ന പാട്ട് വിജയ് യേശുദാസിനൊപ്പമാണ് ആലപിച്ചിരിക്കുന്നത്

ചെറിയൊരു ഇടവേളക്ക് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് നടി കാവ്യാ മാധവന്‍. അഭിനയത്തിലല്ല, ഇക്കുറി പാട്ടിലാണെന്ന് മാത്രം. നടന്‍ സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രത്തിലാണ് കാവ്യയുടെ പാട്ട്. ദൈവമേ കൈതൊഴാം എന്ന പാട്ട് വിജയ് യേശുദാസിനൊപ്പമാണ് ആലപിച്ചിരിക്കുന്നത്.

നെടുമുടി വേണു, സമദ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. സീനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രാഹകന്‍. നേരത്തെ മാറ്റിനി എന്ന ചിത്രത്തിലും കാവ്യ പിന്നണി ഗായികയായിരുന്നു. വണ്‍വേ ടിക്കറ്റ്, ആകാശവാണി എന്നീ ചിത്രങ്ങളിലൂടെ ഗാനരചന രംഗത്തും കാവ്യ ഒരു കൈ നോക്കിയിട്ടുണ്ട്.

ജയറാം, അനുശ്രീ, കോട്ടയം പ്രദീപ്,ശ്രീനിവാസന്‍, സലികുമാര്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവും ചിത്രത്തിലുണ്ട്. ചിത്രം ജനുവരി 12ന് റിലീസ് ചെയ്യും. യു.ജി.എം. റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.