LiveTV

Live

Entertainment

ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത്? എന്നെയോ?; ടൊവിനോ തോമസ് ചോദിക്കുന്നു

   ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത്? എന്നെയോ?; ടൊവിനോ തോമസ് ചോദിക്കുന്നു
Summary
ഇതിൽ ജോലി ചെയ്ത നിങ്ങൾ ഈ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ?

ആഷിഖ് അബു ചിത്രം മായാനദിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി സിനിമയിലെ നായകന്‍ കൂടിയായ ടൊവിനോ തോമസ്. ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത് ? എന്നെയോ ? ഈ സിനിമയെയോ ? ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തെക്കുറിച്ചുള്ള നിരൂപണം ടൊവിനോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ''കാണാൻ നല്ല ആഗ്രഹമുണ്ട്‌ ടോവിനയോയെ എന്തോ വല്ലാതെ ഇഷ്ടവുമാണ് ബട്ട് ഫെമിനിച്ചികളെ ഓർക്കുമ്പോ വേണ്ട എന്ന് വെക്കുന്നതാ......'' എന്നായിരുന്നു പോസ്റ്റിന് ഒരാള്‍ കമന്റിട്ടത്. ഇതിനു മറുപടിയായിട്ടാണ് ടൊവിനോ കമന്റിട്ടത്. ഇതിൽ ജോലി ചെയ്ത നിങ്ങൾ ഇ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങൾ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവർക്കു പോലും സങ്കടം ആയിരിക്കും നിങ്ങൾ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാൽ ! ടൊവിനോ കുറിച്ചു.

   ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത്? എന്നെയോ?; ടൊവിനോ തോമസ് ചോദിക്കുന്നു

കമന്റിന്റെ പൂര്‍ണ്ണരൂപം

എന്നിട്ട് ? ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ നോക്കുന്നത് ? എന്നെയോ ? ഈ സിനിമയെയോ ? മലയാള സിനിമയെയോ ? ഇതിൽ ജോലി ചെയ്ത നിങ്ങൾ ഈ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങൾ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവർക്കു പോലും സങ്കടം ആയിരിക്കും നിങ്ങൾ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാൽ ! ഏതായാലും എല്ലാവര്‍ക്കു നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !

മായാനദി റിലീസായതു മുതല്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. ആഷിഖ് അബുവും റിമാ കല്ലിങ്കലുമാണ് ഇവരുടെ പ്രധാന ഇരകള്‍. ആഷിഖിന്റെ ചിത്രമായതുകൊണ്ടാണ് തങ്ങള്‍ മായാനദി കാണാത്തതെന്നുമാണ് ചിലരുടെ കമന്റ്.