LiveTV

Live

Entertainment

അങ്ങിനെ ജാക്കിചാനും കളിച്ചു ജിമിക്കി കമ്മല്‍

 അങ്ങിനെ ജാക്കിചാനും കളിച്ചു ജിമിക്കി കമ്മല്‍
Summary
ജിമിക്കി കമ്മലിന്റെ ജാക്കിചാന്റെ വേര്‍ഷന്‍ കണ്ടാല്‍ ആരും അതിശയിച്ചുപോകും

ജിമിക്കി കമ്മലിനൊപ്പം ചുവടു വയ്ക്കുന്നവരുടെയും പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. പാട്ടിനൊപ്പം തമിഴനും തെലുങ്കനും ഗുജറാത്തിയും എന്തിന് നമ്മുടെ അറബികള്‍ വരെ ചുവടുവച്ചുകഴിഞ്ഞു. അതോടൊപ്പം മമ്മൂട്ടി വേര്‍ഷനും ശ്രീനിവാസനും വേര്‍ഷനുമെല്ലാം പുറത്തിറങ്ങി. ദാ..ഇപ്പോള്‍ ആരെയും ഞെട്ടിപ്പിക്കുന്ന മറ്റൊരു പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ആക്ഷന്‍ താരം ജാക്കിചാനാണ് ജിമിക്കി കമ്മലിന് വേണ്ടി ചുവടു വച്ചിരിക്കുന്നത്.

ജിമിക്കി കമ്മലിന്റെ ജാക്കിചാന്‍ വേര്‍ഷന്‍ കണ്ടാല്‍ ആരും അതിശയിച്ചുപോകും. അത്ര നന്നായിട്ടാണ് പാട്ടിനൊപ്പം ചാന്‍ ചുവടുകള്‍ വച്ചിരിക്കുന്നത്. അദ്ദേഹം അഭിനയിച്ച കുംഗ്ഫു യോഗയിലെ ഗാനരംഗമാണ് ജിമിക്കി കമ്മലിന് വേണ്ടി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ജാക്കി ചാനൊപ്പം ബോളിവുഡ് താരങ്ങളായ സോനു സൂഡും ദിഷ പട്ടാണിയുമുണ്ട്.