LiveTV

Live

Entertainment

മുസ്‍ലിംകളുമായി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റാത്തത്രയും ബന്ധമുണ്ടെന്ന് രജനികാന്ത്

മുസ്‍ലിംകളുമായി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റാത്തത്രയും ബന്ധമുണ്ടെന്ന് രജനികാന്ത്
Summary
ഇന്ത്യക്കാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ നല്‍കുന്ന ദുബായി ഭരണാധികാരിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു

ജീവിതത്തില്‍ ഉടനീളം മുസ്‍ലിംകളുമായി വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ പറ്റാത്തത്രയും ബന്ധമുണ്ടെന്ന് തമിഴ് സൂപ്പര്‍താരം രജനികാന്ത്. ഒക്ടോബറില്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നടന്ന രജനികാന്ത് ചിത്രം 2.0യുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രജനി തന്റെ അനുഭവങ്ങള്‍ പങ്ക് വെച്ചത്.

ഇന്ത്യക്കാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ നല്‍കുന്ന ദുബായി ഭരണാധികാരിക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. 'വണക്കം, നമസ്‌കാരം, നമസ്‌തേ, അസലാമു അലൈക്കും' എന്നു പറഞ്ഞാണ് അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്തത്. നിരവധി തവണ ദുബായ്ക്ക് മുകളിലൂടെ പറന്നിട്ടുണ്ടെങ്കിലും വിമാനത്താവളത്തിന് പുറത്തേക്ക് ഇത് ആദ്യമായാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

'70കളില്‍ ബസ് കണ്ടക്ടറായിരുന്ന കാലത്ത് മിക്ക സുഹൃത്തുക്കളും മുസ്‍ലിംകളായിരുന്നു. ചെന്നൈയില്‍ വന്നതിന് ശേഷം ഒരു മുസ്‍ലിം സുഹൃത്തിന്റെ വീട്ടിലായിരുന്നു അതിഥിയായി കഴിഞ്ഞിരുന്നത്. ഒരു അഭിനേതാവ് ആയി മാറിയതിന് ശേഷം പോയസ് ഗാര്‍ഡനില്‍ സ്വന്തമായൊരു വീട് വാങ്ങി. അതും ഒരു മുസ്‍ലിം സുഹൃത്തിന്റെ ഉടമസ്ഥതയില്‍ ഉളളതായിരുന്നു', രജനീകാന്ത് പറഞ്ഞു. നിരവധി ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ 'ബാഷ' എന്ന പേര് കേട്ടാല്‍ ഇന്നും ജനങ്ങള്‍ ആവേശഭരിതരാകുന്നു', ചിത്രത്തില്‍ ഒരു മുസ്‍ലിം സുഹൃത്തിന്റെ പേരാണ് ഗ്യാംങ്സ്റ്റര്‍ ആയതിന് ശേഷം കഥാപാത്രം കടം കൊണ്ടത്.