LiveTV

Live

Entertainment

യുദ്ധത്തിന് ഉത്തരവിടുന്നവര്‍ക്ക് തോക്ക് നല്‍കൂ, അവര്‍ പോയി യുദ്ധം ചെയ്യട്ടെ: സല്‍മാന്‍

യുദ്ധത്തിന് ഉത്തരവിടുന്നവര്‍ക്ക് തോക്ക് നല്‍കൂ, അവര്‍ പോയി യുദ്ധം ചെയ്യട്ടെ: സല്‍മാന്‍
Summary
അതിര്‍ത്തിയില്‍ ഇന്ത്യ - പാക് സംഘര്‍ഷം തുടരവേ സമാധാന ആഹ്വാനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

അതിര്‍ത്തിയില്‍ ഇന്ത്യ - പാക് സംഘര്‍ഷം നിലനില്‍ക്കേ സമാധാന ആഹ്വാനവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. യുദ്ധമല്ല പരിഹാരം. യുദ്ധം കൊണ്ട് ആര്‍ക്കും ഒരു നേട്ടവുമില്ല. യുദ്ധത്തില്‍ രണ്ട് ഭാഗത്തും നാശം സംഭവിക്കും. അതുകൊണ്ട് യുദ്ധത്തിന് ഉത്തരവ് നല്‍കുന്നവരുടെ കയ്യില്‍ തോക്ക് നല്‍കുക, അവര്‍ പോയി യുദ്ധം ചെയ്യട്ടെയെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.

യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നവര്‍ പട്ടാളക്കാരെ കുറിച്ച് ചിന്തിക്കണം. കുടുംബങ്ങള്‍ക്ക് മക്കളേയും അച്ഛന്‍മാരെയുമാണ് യുദ്ധത്തിലൂടെ നഷ്ടപ്പെടുന്നതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. ‌

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ട്യൂബ്‌ലൈറ്റ് സിനിമയുടെ പ്രചരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് സല്‍മാന്‍ ഖാന്‍ യുദ്ധത്തിനെതിരെ തുറന്നടിച്ചത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്യൂബ് ലൈറ്റിന്‍റെ കഥ. ജൂണ്‍ 23ന് ചിത്രം റിലീസ് ചെയ്യും.