LiveTV

Live

Entertainment

ഫാന്‍സി ഡ്രസാണെങ്കിലും സ്റ്റേജിലേക്ക് 'പുലി' വന്നാല്‍ ഓടി പോകൂലേ...

ഫാന്‍സി ഡ്രസാണെങ്കിലും സ്റ്റേജിലേക്ക് 'പുലി' വന്നാല്‍ ഓടി പോകൂലേ...
Summary
സ്കൂള്‍ പഠനകാലത്ത് ഒരു തവണയെങ്കിലും സ്റ്റേജില്‍ കയറാത്തവര്‍ കുറവായിരിക്കും.

സ്കൂള്‍ പഠനകാലത്ത് ഒരു തവണയെങ്കിലും സ്റ്റേജില്‍ കയറാത്തവര്‍ കുറവായിരിക്കും. ചെറുതായിരിക്കുമ്പോള്‍ സ്റ്റേജില്‍ കയറാന്‍ വേണ്ടി വാശിപിടിക്കുന്ന കുട്ടികളായിരിക്കും കൂടുതലും. എന്നാല്‍ ആദ്യത്തെ ആവേശമൊക്കെ സ്റ്റേജില്‍ കയറി കഴിഞ്ഞാല്‍ മിക്കവര്‍ക്കും തീരും. പിന്നെ കരച്ചിലായി പിഴിച്ചിലായി... ഇതൊക്കെ പറയാന്‍ കാരണം, ''Swamy ayyappan on the stage.....( ഇത് കണ്ടപ്പോ ആദ്യമായി സ്റ്റേജിൽ കേറീയത് ഓർമ്മ വന്നു)'' എന്ന കുറിപ്പുമായി നടന്‍ ജയസൂര്യ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ്. പിച്ചവെച്ചു തുടങ്ങിയ കുട്ടികളുടെ ഫാന്‍സി ഡ്രസ് മത്സരമാണ് വേദി. അമ്പും വില്ലുമായി 'സ്വാമി അയ്യപ്പനാ'ണ് സ്റ്റേജില്‍. ഇതിനിടെ സ്റ്റേജിന്‍റെ പുറകില്‍ നിന്നു കര്‍ട്ടനൊക്കെ വകഞ്ഞുമാറ്റി നിന്നു ദേ... വരുന്നു പുലി. പുലിയെ കണ്ടതോടെ 'അയ്യപ്പന്‍' കരഞ്ഞു കൊണ്ട് ഒരോട്ടം. പുലി പുറകില്‍ കൂടി വന്നാല്‍ ആരായാലും ഓടി പോകൂലേയെന്നാണ് വീഡിയോ കണ്ടവരുടെ ചോദ്യം.