LiveTV

Live

Entertainment

മലയാള സിനിമയില്‍ വനിതകളുടെ സംഘടന വരുന്നു, മഞ്ജുവും ബീനാ പോളും തലപ്പത്ത്

മലയാള സിനിമയില്‍ വനിതകളുടെ സംഘടന വരുന്നു, മഞ്ജുവും ബീനാ പോളും തലപ്പത്ത്
Summary
വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' എന്നാണ് സംഘടനയുടെ പേര്

മലയാള സിനിമയില്‍ വനിതകള്‍ക്ക് പുതിയ സംഘടന രൂപീകരിക്കുന്നു. സംഘടന രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്നായിരിക്കും മഞ്ജു വാര്യരും റിമ കല്ലിങ്കലും നേതൃത്വം നല്‍കുന്ന കൂട്ടായ്മയുടെ പേര്.

മലയാള സിനിമയില്‍ വനിതകളുടെ സംഘടന വരുന്നു, മഞ്ജുവും ബീനാ പോളും തലപ്പത്ത്

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി തിരുവോത്ത്, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരാണ് നിലവില്‍ നേതൃനിരയിലുള്ളത്. സംഘടനാ രൂപീകരണത്തിന് മുന്നോടിയായി പതിനഞ്ചംഗ കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. താരങ്ങളും സംവിധായകരും തൊട്ട് സാങ്കേതിക വിദഗ്ധര്‍ വരെ സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കും. പുതിയ സംഘടനയുടെ നേതൃനിരയിലുള്ളവര്‍ ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയെ കാണും.

ഇന്ത്യയില്‍ ചലച്ചിത്രമേഖലയില്‍ ഇതാദ്യമായാണ് വനിതകള്‍ക്കായി ഒരു സംഘടന രൂപീകരിക്കപ്പെടുന്നത്. ചലച്ചിത്ര നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടതോടെ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വ്യാപക ചര്‍ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയിലെ വനിതകളുടെ കൂട്ടായ്മയെന്ന ആശയത്തിന് ശക്തി ലഭിച്ചത്. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല പുതിയ സംഘടനയെന്നും സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഗണന നല്‍കുക എന്നതാണ് ലക്ഷ്യമെന്നും സംഘടനയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.