LiveTV

Live

Entertainment

40 വര്‍ഷത്തെ മലയാള സിനിമാ ചരിത്രം നോവല്‍ രൂപത്തില്‍

40 വര്‍ഷത്തെ മലയാള സിനിമാ ചരിത്രം നോവല്‍ രൂപത്തില്‍
Summary
രൂപേഷ് കുമാറിന്റെ നോവല്‍ മാമുക്കോയയാണ് പ്രകാശനം ചെയ്തത്

മലയാള സിനിമ ചരിത്രത്തിന്റെ പരിണാമം വിവരിക്കുന്ന സിനിമാസ്കോപ്പ് നോവല്‍ പ്രകാശനം ചെയ്തു. രൂപേഷ് കുമാറിന്റെ നോവല്‍ മാമുക്കോയയാണ് പ്രകാശനം ചെയ്തത്.

40 വര്‍ഷത്തെ മലയാള സിനിമയിലെ ചരിത്രമാണ് നോവല്‍ രൂപത്തില്‍ പുറത്തിറക്കിയത്. മുഖ്യധാര സിനിമകള്‍ക്കൊപ്പം ചെറു സിനിമകളെ കുറിച്ചും നോവലില്‍ വിവരിക്കുന്നു. സിനിമ ആസ്വാദകന്റെ കാഴ്ചയാണ് നോവലായി മാറിയത്. സിനിമാസ്കോപ്പ് മലയാള സിനിമ ലോകത്തിന് മുതല്‍ക്കൂട്ടാണെന്ന് മാമ്മുക്കോയ പറഞ്ഞു. ദലിതുകളുടെ സിനിമ ആസ്വാദനവും കാഴ്ചയുടെ മാറുന്ന സംസ്കാരവും നോവലില്‍ പ്രതിപാദിക്കുന്നു.