LiveTV

Live

Entertainment

വര്‍ഗീയതയും വംശീയതയും പ്രമേയമാക്കി വിശ്വാസപൂര്‍വം മന്‍സൂര്‍

വര്‍ഗീയതയും വംശീയതയും പ്രമേയമാക്കി വിശ്വാസപൂര്‍വം മന്‍സൂര്‍
Summary
സിനിമയുടെ ചിത്രീകരണം തലശേരിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

നീണ്ട ഇടവേളക്ക് ശേഷം പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വാസപൂര്‍വം മന്‍സൂര്‍‍. വെര്‍ജിന്‍ പ്ലസ് മൂവീസിന്റെ ബാനറില്‍ കെ.വി മോഹനന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖം റോഷന്‍ മാത്യുവാണ് നായകന്‍. സിനിമയുടെ ചിത്രീകരണം തലശേരിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ശക്തമായ ഒരു പ്രമേയവുമായാണ് പി.ടി കുഞ്ഞുമുഹമ്മദിന്റെ സിനിമയിലേക്കുളള തിരിച്ചു വരവ് വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന് പേരിട്ട പുതിയ സിനിമയുടെ ചിത്രീകരണം തലശേരിയിലും പരിസരങ്ങളിലും പുരോഗമിക്കുകയാണ്. വര്‍ഗീയതയും വംശീയതയും വര്‍ത്തമാനകാല ജീവിതാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നാണ് തന്റെ പുതിയ ചിത്രത്തിലൂടെ വരച്ച് കാട്ടാന്‍ ശ്രമിക്കുന്നതെന്ന് പി.ടി കുഞ്ഞു മുഹമ്മദ് പറയുന്നു.

ജയകൃഷ്ണന്‍ കാവിലിന്റെ കഥക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. റഫീഖ് അഹമ്മദ്, പ്രഭാ വര്‍മ, പ്രേംദാസ്, എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണനാണ് സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ തലശേരിയിലും പരിസരങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്.

റോഷന്‍ മാത്യു എന്ന പുതുമുഖമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍, സെറീന വഹാബ്, ആശാ ശരത്, സന്തോഷ് കീഴാറ്റൂര്‍, രഞ്ജി പണിക്കര്‍, ശ്രീരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.