LiveTV

Live

Entertainment

ആനുകാലിക വിഷയങ്ങള്‍ പ്രമേയമായ കലാസൃഷ്ടികളുടെ വിപണന സാധ്യത കുറയുന്നു

ആനുകാലിക വിഷയങ്ങള്‍ പ്രമേയമായ കലാസൃഷ്ടികളുടെ വിപണന സാധ്യത കുറയുന്നു
Summary
ആധുനികവും പൌരാണികവുമായ സൃഷ്ടികളാണ് ചൈനക്കാര്‍ ഇപ്പോള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്.
ആനുകാലിക വിഷയങ്ങള്‍ പ്രമേയമായ കലാസൃഷ്ടികളുടെ വിപണന സാധ്യത കുറയുന്നു

ആനുകാലിക വിഷയങ്ങളെ അധികരിച്ചുള്ള കലാസൃഷ്ടികളുടെ വിപണി സാധ്യത ഇടിയുന്നതായി റിപ്പോര്‍ട്ട്. ലോക വിപണിയില്‍ 210 കോടി അമേരിക്കന്‍ ഡോളറിന്റെ കലാസൃഷ്ടികള്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിഞ്ഞെങ്കില്‍ ഇത്തവണ ഇത് 150 കോടി അമേരിക്കന്‍ ഡോളറായി കുറഞ്ഞു. കലാസൃഷ്ടികളുടെ ഏറ്റവും വലിയ വിപണിയായ ചൈന പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുകയും ചെയ്തു.

ആനുകാലിക വിഷയങ്ങളെ അധികരിച്ചുള്ള കലാസൃഷ്ടികള്‍ ചൈനയിലാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നത്. എന്നാല്‍ ആധുനികവും പൌരാണികവുമായ സൃഷ്ടികളാണ് ചൈനക്കാര്‍ ഇപ്പോള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്. അഭിരുചിയിലെ ഈ മാറ്റം കലാസൃഷ്ടികളുടെ വിപണിയില്‍ ചൈനയെ ആദ്യ സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചു. അമേരിക്കയും ബ്രിട്ടനുമാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനവും ബ്രിട്ടണില്‍ 10 ശതമാനവും വില്‍പ്പന കുറഞ്ഞു. ഇരു രാജ്യങ്ങളിലെയും വില്‍പ്പന അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഇടപാടുകളുടെ 65 ശതമാനം വരും. ആനുകാലിക വിഷയങ്ങളെ അധികരിച്ചുള്ള കലാസൃഷ്ടികളുടെ വിപണി 2000 വരെ ക്രമമായി വളര്‍ന്ന് വന്നതിന് ശേഷമാണ് സ്ഥിതി പ്രതികൂലമാകാന്‍ തുടങ്ങിയത്. അതേസമയം വിപണിയിലെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. ഇത്തരം കലാരൂപങ്ങളെ ലാഭസാധ്യതയുള്ള ദീര്‍ഘകാല നിക്ഷേപമായി പരിഗണിക്കണമെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തല്‍.