LiveTV

Live

Entertainment

ലാലേട്ടന്‍, ഉണ്ണി, ജുനിയര്‍ എന്‍ടിആര്‍; ജനതാ ഗാരേജിന്റെ ട്രയിലര്‍ കാണാം

ലാലേട്ടന്‍, ഉണ്ണി, ജുനിയര്‍ എന്‍ടിആര്‍; ജനതാ ഗാരേജിന്റെ ട്രയിലര്‍ കാണാം
Summary
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ണി മുകുന്ദനും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്
ലാലേട്ടന്‍, ഉണ്ണി, ജുനിയര്‍ എന്‍ടിആര്‍; ജനതാ ഗാരേജിന്റെ ട്രയിലര്‍ കാണാം

വിസ്മയത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ജനതാ ഗാരേജിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ലാലിനൊപ്പം ഉണ്ണി മുകന്ദന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ട്രയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. സാമന്തയും നിത്യാ മേനോനുമാണ് നായികമാര്‍. സായികുമാര്‍, ദേവയാനി, റഹ്മാന്‍, സിതാര, അജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ണി മുകുന്ദനും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. ഉണ്ണി തന്നെയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെമനി, വൈ. രവിശങ്കര്‍. സി.വി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ദേവി ശ്രീപ്രസാദ്. ചിത്രം സെപ്തംബര്‍ 2ന് തിയറ്ററുകളിലെത്തു. തെലുങ്ക്, മലയാളം ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.