LiveTV

Live

Entertainment

എഞ്ചിന്‍ പണിക്കും പാച്ച് വര്‍ക്കിന് ശേഷം വീണ്ടും സലിം കുമാര്‍

 എഞ്ചിന്‍ പണിക്കും പാച്ച് വര്‍ക്കിന് ശേഷം വീണ്ടും സലിം കുമാര്‍
Summary
തോപ്പില്‍ ജോപ്പനില്‍ സലിം കുമാറും അഭിനയിക്കുന്നുണ്ട്
 എഞ്ചിന്‍ പണിക്കും പാച്ച് വര്‍ക്കിന് ശേഷം വീണ്ടും സലിം കുമാര്‍

ഇടവേളക്ക് ശേഷം താന്‍ അഭിനയിച്ച തോപ്പില്‍ ജോപ്പന്‍ വിജയിപ്പിക്കണമെന്ന് ചലച്ചിത്ര താരം സലിം കുമാര്‍. ''സുഹൃത്തേ,
കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ എഞ്ചിൻ പണിയും, പാച് വർക്കുമായി ഷെഡ്‌ഡിലായിരുന്ന കാര്യം നിങ്ങൾക്ക് അറിയാമല്ലോ...
അതിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് "തോപ്പിൽ ജോപ്പൻ ". ഇന്ന് ഈ ചിത്രം റിലീസ് ചെയ്യുകയാണ്... കാണണം... വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.'' സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടി നായകനായ തോപ്പില്‍ ജോപ്പന്‍ ഇന്നാണ് തിയറ്ററുകളിലെത്തിയത്. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ഫാ.ഐസക് വാളാമ്പറമ്പില്‍ എന്ന റോളിലാണ് സലിം കുമാര്‍ എത്തുന്നത്. ആന്‍ഡ്രിയ ജെറമിയ, മംമ്താ മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. കവിയൂര്‍ പൊന്നമ്മ, ഹരിശ്രീ അശോകന്‍, രണ്‍ജി പണിക്കര്‍, ശ്രീജിത് രവി, സാജു നവോദയ, അലന്‍സിയര്‍, ജൂഡ് ആന്റണി, സുരേഷ് കൃഷ്ണ,മോഹന്‍ ജോസ് എന്നിവരാണ് മറ്റ് താരങ്ങള്‍. ജോണി ആന്റണിയാണ് സംവിധാനം.