LiveTV

Live

Entertainment

കമ്മാരന്റെ മൂന്ന് ലുക്കുകള്‍ പുറത്തുവിട്ട് ദിലീപ്

കമ്മാരന്റെ മൂന്ന് ലുക്കുകള്‍ പുറത്തുവിട്ട് ദിലീപ്
Summary
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്

കമ്മാരസംഭവത്തിലെ മൂന്ന് വ്യത്യസ്ത ലുക്കുകള്‍ പുറത്തുവിട്ട് ദിലീപ്. ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. യുവാവായും വൃദ്ധനായും അടിപൊളി ലുക്കിലുമുള്ള മൂന്നു ഗെറ്റപ്പുകളിലാണ് ദിലീപ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കമ്മാരന്റെ മൂന്ന് ലുക്കുകള്‍ പുറത്തുവിട്ട് ദിലീപ്

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. മുരളി ഗോപിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നമിതാ പ്രമോദാണ് നായിക. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 20 കോടി ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം ഫിലിംസാണ് നിര്‍മ്മാണം. ദിലീപിന്റെ വിതരണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.ഏപ്രില്‍ 5നാണ് കമ്മാരസംഭവം തിയറ്ററുകളിലെത്തുന്നത്.