LiveTV

Live

Entertainment

അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരില്‍ തുടക്കം

അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരില്‍ തുടക്കം
Summary
തൃശൂരില്‍ 70 കോടി ചെലവില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. 

പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തൃശൂരില്‍ തുടക്കമായി. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന നാടകോത്സവത്തില്‍ 32 നാടകങ്ങളാണ് അരങ്ങിലെത്തുക. തൃശൂരില്‍ 70 കോടി ചെലവില്‍ സാംസ്‌കാരിക സമുച്ചയം നിര്‍മ്മിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.

ഫലസ്തീന്‍ ജനതയുടെ കഥ പറഞ്ഞ ഇയര്‍ സീറോ എന്ന നാടകത്തോടെയാണ് ഇറ്റ്‌ഫോക്കിന്റെ പത്താം പതിപ്പിന് അരങ്ങുയര്‍ന്നത്. അരികുവത്കരിക്കപ്പെടുന്നവരുടെ അരങ്ങ് എന്ന വിഷയത്തിലൂന്നിയാണ് ഇത്തവണത്തെ നാടകോത്സവം. ഇറ്റ്‌ഫോക്ക് പത്താം പതിപ്പിന്റെ ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു.

സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത, സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍, നടി സീമ ബിശ്വാസ് തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒരുക്കിയ പറയാന്‍ മറന്ന കഥകള്‍ എന്ന നാടകവും ആദ്യ ദിനം അരങ്ങേറി.