LiveTV

Live

Entertainment

'പത്മാവതിയുടെയും രത്തന്‍സിംങിന്റെയും പ്രണയം; ഖില്‍ജിയുടെ ഇന്‍ട്രൊ' പുതിയ പ്രൊമോകള്‍ പുറത്ത്

'പത്മാവതിയുടെയും രത്തന്‍സിംങിന്റെയും പ്രണയം; ഖില്‍ജിയുടെ ഇന്‍ട്രൊ' പുതിയ പ്രൊമോകള്‍ പുറത്ത്
Summary
പത്മാവത് ഡയലോഗ് പ്രൊമോകള്‍ പുറത്ത്. ആദ്യ ട്രെയിലര്‍ പുറത്ത് വന്നതു മുതല്‍ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെതിരായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ചിത്രത്തിന്റെ സംവിധായകനും നടി ദീപിക പദുക്കോണിനുമെതിരെ..

ആദ്യ ട്രെയിലര്‍ പുറത്ത് വന്നതു മുതല്‍ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെതിരായി കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ചിത്രത്തിന്റെ സംവിധായകനായ ബന്‍സാലിക്കും നടി ദീപിക പദുക്കോണിനുമെതിരെ വധഭീഷണി വരെ ഉണ്ടാവുകയും ചെയ്തു. പ്രതിഷേധങ്ങള്‍ കനത്തതോടെ ചിത്രത്തിന്റെ റിലീസിംങ് തിയതിയും നീണ്ടുപോയി. ഇതിനിടെ പത്മാവതിന്റെ പുതിയ രണ്ട് പ്രൊമോകള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്. റാണി പത്മാവതിയും മഹാറാവല്‍ രത്തന്‍സിംങും ആദ്യമായി കണ്ടുമുട്ടുന്ന രംഗവും അലാവുദ്ദീന്‍ ഖില്‍ജിയുടെ ഇന്‍ട്രൊ സീനും ഉള്‍പ്പടുന്നതാണ് പുതിയ പ്രൊമോകള്‍. ഈ മാസം 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്.