LiveTV

Live

Entertainment

സോണിയ അഗര്‍വാളിനൊപ്പം സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍

സോണിയ അഗര്‍വാളിനൊപ്പം സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍
Summary
സാഗര ഫിലിം പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്

സന്തോഷ് പണ്ഡിറ്റ് ഇതാദ്യമായി ഒരു ബഹുഭാഷാ ചിത്രത്തിന്റെ ഭാഗമാകുന്നു. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലൊരുക്കുന്ന സിനിമയുടെ സംവിധാനം ഷിജിന്‍ ലാല്‍ ആണ്. സോണിയ അഗര്‍വാള്‍, ലീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അഹല്യ എന്നാണ് ചിത്രത്തിന്റെ പേര്. വര്‍ക്കല, ഗോവ, പോണ്ടിച്ചേരി, ചെന്നൈ, മുംബൈ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. സാഗര ഫിലിം പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സോണിയ അഗര്‍വാളിനൊപ്പം സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍

നേരത്തെ, വിനീത് ശ്രീനിവാസൻ നായകനായ ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു. അജയ് വാസുദേവ് ഒരുക്കുന്ന മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലും പണ്ഡിറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.