LiveTV

Live

Entertainment

വിക്രം വേദ ഹിന്ദിയിലേക്ക്: വിക്രം മാധവന്‍ തന്നെ, വേദ ഷാരൂഖ്?

വിക്രം വേദ ഹിന്ദിയിലേക്ക്: വിക്രം മാധവന്‍ തന്നെ, വേദ ഷാരൂഖ്?
Summary
കേരളമുള്‍പ്പെടെയുള്ള തിയേറ്ററുകളിലും വന്‍ വിജയം നേടിയ ചിത്രത്തിന്റ ഹിന്ദി റീമേക്ക് ഈ വര്‍ഷമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാധവന്‍.

2017ല്‍ ബോക്സോഫീസ് ഹിറ്റായ തമിഴ് ചിത്രമായിരുന്നു മാധവനും വിജയ് സേതുപതിയും ഒന്നിച്ച വിക്രം വേദ. കേരളമുള്‍പ്പെടെയുള്ള തിയേറ്ററുകളിലും വന്‍ വിജയം നേടിയ ചിത്രത്തിന്റ ഹിന്ദി റീമേക്ക് ഈ വര്‍ഷമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാധവന്‍.

തമിഴ് ബോക്സ് ഓഫീസില്‍ മാത്രമല്ല മോളിവുഡിലും ടോളിവുഡിലുമെല്ലാം സൂപ്പര്‍ ഹിറ്റായ ചിത്രമായിരുന്നു ഗായത്രി പുഷ്കര്‍ കൂട്ടുകെട്ടിന്റെ വിക്രം വേദ. ചിത്രത്തിന്റെ വന്‍ വാണിജ്യ വിജയവും പ്രമേയവുമെല്ലാം അന്നേ ബോളിവുഡ് ഉറ്റുനോക്കിയിരുന്നു. ചിത്രം ഉടന്‍ ഹിന്ദിയിലിറങ്ങുമെന്നും ഷാരൂഖ് ഖാന്‍ വിജയ് സേതുപതി ചെയ്ത വേദയാകുമെന്നുമുള്ള അഭ്യൂഹവും ശക്തമായി. ഈ സാഹചര്യത്തിലാണ് മാധവന്റെ പ്രഖ്യാപനം. വിക്രം വേദയുടെ ഹിന്ദിക്കായി അധികം കാത്തിരിക്കേണ്ട. ഈ വര്‍ഷം തന്നെ ഹിന്ദി പതിപ്പിന്റെ ജോലി തുടങ്ങുമെന്നും മാധവന്‍ അറിയിച്ചു.

ഹിന്ദിയിലും വിക്രമായി മാധവനെത്തും. പക്ഷേ ഷാരൂഖ് ഖാന്‍ വേദയാകുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ഹിന്ദിയില്‍ ഒരു കഥ സൊല്ലുന്നതാരാകുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.