LiveTV

Live

Entertainment

പ്രശസ്ത സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു
Summary
കോട്ടയത്തെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു
പ്രശസ്ത സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു

ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു. കോട്ടയത്തെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നാരായം, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം, ഗുരുശിഷ്യന്‍, കുഞ്ഞിക്കൂനന്‍, സര്‍ക്കാര്‍ ദാദ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ പേരഴഗന്‍, പഗഡൈ പഗഡൈ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993ല്‍ പുറത്തിറങ്ങിയ നാരായത്തിനാണ് ശശിശങ്കറിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.