LiveTV

Live

Entertainment

കറുപ്പനായി വിജയ് സേതുപതി; ട്രെയിലറെത്തി

 കറുപ്പനായി വിജയ് സേതുപതി; ട്രെയിലറെത്തി
Summary
ബോക്സോഫീസില്‍ ഹിറ്റായ വിക്രം വേദയ്ക്ക് ശേഷം വിജയ് സേതുപതി നായകനായെത്തുന്ന ചിത്രമാണ് കറുപ്പന്‍.

വിജയ് സേതുപതിയുടെ പുതിയ തമിഴ് ചിത്രം കറുപ്പന്‍റെ ട്രെയിലറെത്തി. ആര്‍ പനീര്‍ശെല്‍വമൊരുക്കുന്ന ചിത്രത്തില്‍ തന്യ, പശുപതി, ബോബി സിംഹ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഡി ഇമ്മനാണ് സംഗീതം

ബോക്സോഫീസില്‍ ഹിറ്റായ വിക്രം വേദയ്ക്ക് ശേഷം വിജയ് സേതുപതി നായകനായെത്തുന്ന ചിത്രമാണ് കറുപ്പന്‍. ടൈറ്റില്‍ കഥാപാത്രമായാണ് വിജയ് സേതുപതിയെത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്, തന്യയാണ് നായിക

പശുപതി, ബോബി സിംഹ, ലിങ്ക, കാവേരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഡി ഇമ്മന്‍രെ സംഗീതത്തിലൊരുങ്ങിയ 8 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഈ മാസം 29നാണ് ചിത്രമെത്തുക.