LiveTV

Live

Entertainment

തോപ്പില്‍ ജോപ്പന്‍ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്

തോപ്പില്‍ ജോപ്പന്‍ വെള്ളിയാഴ്ച തിയറ്ററുകളിലേക്ക്
Summary
കബഡി കളിയും മദ്യപാനവുമാണ് അവിവാഹിതനായ ജോപ്പന് ഇഷ്ടം. ജോപ്പന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്...

മമ്മൂട്ടി-ജോണി ആന്റണി കൂട്ടുകെട്ടില്‍ ഒരുങ്ങിയ തോപ്പില്‍ ജോപ്പന്‍ വെള്ളിയാഴ്ച് തിയറ്ററുകളിലേക്ക് എത്തും. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു കബഡി കളിക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍.

താപ്പാനക്ക് ശേഷം മമ്മൂട്ടി ജോണി ആന്റണി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. മലയോര ഗ്രാമമായ തോപ്രാം കുടിയില്‍ അവിവാഹിതനായ ഒരു പ്ലാന്ററാണ് തോപ്പില്‍ ജോപ്പന്‍. കബഡി കളിയും മദ്യപാനവുമാണ് ജോപ്പന് ഇഷ്ടം. ജോപ്പന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്...

മമ്ത മോഹന്‍ദാസ്, അലന്‍സിയര്‍, പാഷാണം ഷാജി, ശ്രീജിത്ത് രവി, സോഹന്‍ സീനുലാല്‍ എന്നിവരാണ് പാപ്പിച്ചായന്‍, എല്‍ദോ, അരവിന്ദന്‍ എന്നിവരെ അവതരിപ്പിക്കുന്നത്. ആന്‍ഡ്രിയാ ജെര്‍മി ആനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കര്‍, സുരേഷ്‌കൃഷ്ണ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തന്നെയുണ്ട്. ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയുടെതാണ് തിരക്കഥ.

റഫീക്ക് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.സനോജ് വേലായുധന്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.