LiveTV

Live

Entertainment

ദേവരാജൻ മാസ്റ്ററുടെ പാട്ടുകളിൽ ലയിച്ച് കൊച്ചിയുടെ വൈകുന്നേരം

ദേവരാജൻ മാസ്റ്ററുടെ പാട്ടുകളിൽ ലയിച്ച് കൊച്ചിയുടെ വൈകുന്നേരം
Summary
ഉണ്ണിമേനോന്റെ നേതൃത്വത്തിലുള്ള ഗായക സംഘം പാടിയ പാട്ടുകള്‍ കാണികളെ കൂട്ടിക്കൊണ്ടുപോയത് പഴയ ദേവരാഗ കാലഘട്ടത്തിലേക്കാണ്. ജി.ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിന്റെ ഭാഗമായി

ദേവരാജൻ മാസ്റ്ററുടെ പാട്ടുകളിൽ ലയിച്ചായിരുന്നു ഇന്നലെ കൊച്ചിയുടെ വൈകുന്നേരം. ഉണ്ണിമേനോന്റെ നേതൃത്വത്തിലുള്ള ഗായക സംഘം പാടിയ പാട്ടുകള്‍ കാണികളെ കൂട്ടിക്കൊണ്ടുപോയത് പഴയ ദേവരാഗ കാലഘട്ടത്തിലേക്കാണ്. ജി.ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ പുരസ്കാര സമർപ്പണത്തിന്റെ ഭാഗമായി എറണാകുളം ഫൈൻ ആർട്സ് ഹാളിലാണ് പരിപാടി നടന്നത്.

നിറഞ്ഞ സദസിന് മുമ്പിൽ ദേവരാഗം പെയ്തിറങ്ങി. ഉണ്ണി മേനോനും, അഫ്സലും, രാകേഷ് ബ്രഹ്മാനന്ദനും, രഞ്ജിനി ജോസുമൊക്കെ കാണികളെ കൂട്ടിക്കൊണ്ടുപോയത് പഴയ കാലഘട്ടത്തിലേക്കാണ്.

ജി.ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരം കെ പി എസ് സി ലളിതക്ക് വേണ്ടി നടി പൊന്നമ്മ ബാബു ചലചിത്ര അക്കാദമി ചെയർമാൻ കമലിൽ നിന്ന് ഏറ്റുവാങ്ങി. ഫൈൻ ആർട്സ് ഹാളിൽ നടന്ന പുരസ്കാര സന്ധ്യ കാണാൻ നിറഞ്ഞ സദസാണ് എത്തിയത്.