LiveTV

Live

Entertainment

ജയിച്ചിട്ടല്ല തോറ്റോണ്ടാ നിര്‍ത്തിയത്; സൌബീന്റെ പെണ്ണുകാണലുമായി സുഡാനി ഫ്രം നൈജീരിയ ടീസര്‍

 ജയിച്ചിട്ടല്ല തോറ്റോണ്ടാ നിര്‍ത്തിയത്; സൌബീന്റെ പെണ്ണുകാണലുമായി സുഡാനി ഫ്രം നൈജീരിയ ടീസര്‍
Summary
നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്

ചിരിവിരുന്നുമായി സുഡാനി ഫ്രം നൈജീരിയയുടെ ടീസര്‍ പുറത്തിറങ്ങി. നായകനായ സൌബീന്‍ ഷാഹിര്‍ പെണ്ണുകാണാന്‍ പോകുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സാമുവല്‍ റോബിന്‍സണ്‍, അനീഷ് ജി.മേനോന്‍, മാഷര്‍ ഹംസ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റെക്‌സ് വിജയനും ഷഹബാസ് അമനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. മാർച്ച് 23 ന് ചിത്രം തിയറ്ററുകളിൽ എത്തും.