LiveTV

Live

Entertainment

മാര്‍ച്ച് രണ്ടിന് കേരളത്തിലെ തിയേറ്ററുകള്‍ അടച്ചിടും 

മാര്‍ച്ച് രണ്ടിന് കേരളത്തിലെ തിയേറ്ററുകള്‍ അടച്ചിടും 
Summary
കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം ചേംബര്‍ യോഗത്തിലാണ് തീരുമാനം.

മാര്‍ച്ച് രണ്ടിന് സംസ്ഥാനത്തെ തീയേറ്ററുകള്‍ അടച്ചിടും. കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാന മായത്. ദക്ഷിണേന്ത്യന്‍ ഫിലിം ചേമ്പറും അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലെ സിനിമാ വ്യവസാ യങ്ങളും ഒരുമിച്ച് ഡിജിറ്റല്‍ സേവനദാതാക്കള്‍ക്കെതിരെ പ്രതിഷേധത്തിലാണ്.

തമിഴ്, തെലുങ്ക്, മലയാളം കന്നട ഭാഷകളിലെ ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ ഡിജിറ്റല്‍ സേവനദാതാക്കളുമായി പ്രത്യേകമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായമുണ്ടായിരുന്നില്ല. ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി വന്‍ തുക സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു, കേന്ദ്രീകൃത സ്വഭാവ ത്തിലുള്ള പ്രദര്‍ശനത്തില്‍ പരസ്യ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു തുടങ്ങിയവയാണ് പ്രധാന പരാതി.

പുതിയ റിലീസുകള്‍ നിര്‍ത്തലാക്കി ദക്ഷിണേന്ത്യന്‍ ഫിലിം ചേമ്പര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഒരു ദിവസത്തെ സമരം കേരള ഫിലിം ചേമ്പര്‍ നടത്തുന്നത്. ഓരോ പ്രദര്‍ശനത്തിനും വന്‍തുകയാണ് ഡിജിറ്റല്‍ സേവനദാതാക്കള്‍ ഈടാക്കുന്നതെന്നും ഇത് തുടര്‍ന്നാല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി നിലവിലുള്ള സേവനദാതാക്കളെ ഒഴിവാക്കി ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ പറഞ്ഞു.